Posted On
date_range Updated On
date_range പൊറോട്ടയും മട്ടൻകറിയും വേണം; കേരളം എന്നെ തിരികെ വിളിക്കുന്നു-സാമുവൽ
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസിൽ കയറിയ നൈജീരിയൻ നടനാണ് സാമുവൽ റോബിൺസൺ. സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളിയുമായി ആശയവിനിമയം നടത്തുന്ന സാമുവലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് മലയാളികളിൽ ചിരിപടർത്തുകയാണ്.
കേരളം തന്നെ തിരിച്ചുവിളിക്കുന്നുവെന്നും ഇന്ത്യയിലെ പുതിയ പ്രൊജക്ടുകൾക്കായി കാത്തിരിക്കുകയാണെന്നും സാമുവൽ ഫേസ്ബുക്കിൽ കുറിച്ചു. പൊറോട്ടയും മട്ടൻ കറിയും വേണമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
നേരത്തെ നൈജീരിയയിലേക്ക് പോകുമ്പോഴും സാമുവൽ വികാരാധീനനായി കുറിപ്പ് എഴുതിയിരുന്നു. ‘തെൻറ മാതൃ രാജ്യത്തേക്ക് തിരിക്കുകയാണ്. എെൻറ ആത്മാവിെൻറ ഒരു ഭാഗം കേരളത്തിൽ വച്ചാണ് പോകുന്നത്. പാതി ഇന്ത്യൻ ആയാണ് തെൻറ മടക്കമെന്നും തിരിച്ചു വരുമെന്നുമായിരുന്നു ആ കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.