Posted On
date_range Updated On
date_range ഫേസ്ബുക്ക് കുറിപ്പിൽ സാമുവൽ ‘ബീഫിനെ’ വെട്ടി ആദ്യം ‘ചിക്കൻ’ ആക്കി, പിന്നീട് ‘മട്ടൻ’ എന്ന് തിരുത്തി
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസിൽ കയറിയ നൈജീരിയൻ നടൻ സാമുവൽ റോബിൻസണിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. പൊറോട്ടയും ബീഫ് കറിയും വേണം, കേരളം എന്നെ തിരികെ വിളിക്കുന്നുവെന്ന് ഫേസ്ബുക്കിൽ കുറിപ്പെഴുതിയ സാമുവൽ പിന്നീട് കുറിപ്പ് തിരുത്തി. ബീഫ് കറി വേണമെന്നത് കോഴിക്കറിയെന്നാക്കുകയും പിന്നീട് മട്ടൻ കറിയെന്നാക്കിയുമാണ് തിരുത്തിയത്. കുറിപ്പിന് ആദ്യം വന്ന കമന്‍റുകളെല്ലാം ബീഫിനെ കുറിച്ചായിരുന്നു. ഇതിനിടയിലാണ് കുറിപ്പ് സാമുവൽ തിരുത്തിയത്.
കേരളം തന്നെ തിരിച്ചുവിളിക്കുന്നുവെന്നും ഇന്ത്യയിലെ പുതിയ പ്രൊജക്ടുകൾക്കായി കാത്തിരിക്കുകയാണെന്നും സാമുവൽ ഫേസ്ബുക്കിൽ കുറിച്ചു. പൊറോട്ടയും മട്ടൻകറിയും വേണമെന്നുമാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.