കലിപ്പില്ല; ചിരിപ്പിച്ച്​ സഖാവി​െൻറ ട്രെയിലർ

 

സിദ്ധാർത്ഥ് ശിവ -നിവിൻ പോളി കൂട്ടുകെട്ടിെൻറ ഏറ്റവും പുതിയ ചിത്രം സഖാവിെൻറ ആദ്യ ട്രെയിലർ പുറത്തിറങ്ങി. ഫേസ്ബുക്കിലൂടെ നിവിൻ പോളി തന്നെയാണ് സിനിമയുടെ ട്രെയിലർ പുറത്ത് വിട്ടത്. കട്ടകലിപ്പിന് പകരം തമാശകളിലൂടെ ആളുകളെ ചിരിപ്പിക്കുന്ന സഖാവിനെയാണ് സിനിമയുടെ ടീസറിൽ കണ്ടത്. ടീസറിന് സമാനമാണ് സിനിമയുടെ ട്രെയിലറും. 

കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്നതാണ് സഖാവ്. കമ്യുണിസ്റ്റ് പശ്ചാത്തലവും കലാലയ ജീവതവും ചർച്ചയാവുന്ന കൃഷ്ണകുമാർ എന്ന സഖാവിെൻറ വേഷത്തിലാണ് നിവിൻ പോളിയെത്തുന്നത്. 

ശ്രീനിവാസൻ, മണിയൻപിള്ള രാജു, ജോജോ, െഎശ്വര്യ രാജേഷ്, അപർണ ഗോപിനാഥ്, ഗായത്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷാണ്ചിത്രം നിർമിക്കുന്നത്. ജോർജ് സി വില്യംസ് ഛായാഗ്രഹണവും പ്രശാന്ത് പിള്ള  സംഗീത സംവിധാവും നിർവഹിക്കുന്ന ചിത്രം എപ്രിൽ 15ന് തിയറ്ററുകളിലെത്തും.

 

Full View
Tags:    
News Summary - sakavu trailer relase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.