Posted On
date_range Updated On
date_range മേളയിലെ ഉദ്യോഗസ്ഥരുടെ ആക്രോശത്തിന് ഇത് മധുര പ്രതികാരം -സജിത മഠത്തിൽ
കേരളത്തിന് അഭിമാന നേട്ടം സമ്മാനിച്ചാണ് ഗോവ ചലച്ചിത്രമേളയുടെ തിരശ്ശീല വീണത്. മികച്ച നടനുള്ള പുരസ്കാരം ചെമ്പൻ വിനോദും സംവിധായകനുള്ള പുരസ്കാരം ലിജോ ജോസുമാണ് നേടിയത്. നേരത്തെ മേളയിലെ ഉദ്യോഗസ്ഥർ മലയാളികളോട് അപമര്യാദയായി പെരുമാറിയതായി വാർത്തയുണ്ടായിരുന്നു. ഇത്തരം ആക്രോശങ്ങൾക്കെതിരായ മധുര പ്രതികാരമാണ് പുരസ്കാര നേട്ടമെന്ന് നടി സജിത മഠത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
ഗോവയില്‍ സിനിമ കാണാനെത്തിയ ചിലരെ സംഘാടകരിലൊരാള്‍ നിങ്ങള്‍ കേരളത്തില്‍ നിന്നാണെന്ന് എനിക്കറിയാം, തിരിച്ചു പോകുന്നതാണ് നല്ലത്' എന്ന് പറഞ്ഞതായിരുന്നു വിവാദമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.