മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ സംവിധായകനെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ വെളിപ്പെടുത്തലുമായി സജീവ് പിള്ള. ഒരു പ്രധാന നടെൻറ ഇടപെടലാണ് പ്രശ്നം വഷളാക്കിയതെന്ന് സംവിധായകൻ സജീവ് പിള്ള ആരോപിച്ചു. മമ്മൂട്ടിയുടെ പേര് ഈ വിഷയത്തിലേക്ക് നിര്‍മ്മാതാവ് പത്ര സമ്മേളനം നടത്തി വലിച്ചിഴച്ചത് കൊണ്ടാണ് താന്‍ ഇക്കാര്യം തുറന്നുപറയുന്നതെന്നും സജീവ് പറഞ്ഞു.
സ്‌ക്രിപ്റ്റ് തിരുത്താതെ ഷൂട്ടിങുമായി മുന്നോട്ട് പോകുന്നില്ലെന്ന് നിർമാതാവ് പറഞ്ഞിരുന്നെന്നും ഒപ്പം പൂര്‍ണമായും വരുതിക്ക് നിന്ന് പ്രവര്‍ത്തിക്കണമെന്ന നിര്‍ബന്ധവുമുണ്ടായതായി സജീവ് പിള്ള പറഞ്ഞു. തുടര്‍ന്ന് പ്രധാന നടെൻറ വീട്ടില്‍ വച്ച് ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നു. നിലവിലുള്ള, അന്യനാട്ടുകാരായ അസോസിയേറ്റുകളെ ഒഴിവാക്കണമെന്നും മലയാളം ഇന്‍ഡസ്ട്രിയില്‍ തഴക്കമുള്ള അസോസിയേറ്റുകളെ വയ്ക്കണമെന്നുമുള്ള നിര്‍ദ്ദേശം ഉണ്ടായി. എന്നാൽ ഒരു സിനിമ ചെയ്ത ഒരാളെ പോലും അസോസിയേറ്റ് ആയി വേണ്ടെന്ന നിലപാടിലായിരുന്നു മമ്മൂക്കയെന്നും സജീവ് പറഞ്ഞു.
നിര്മാതാവിെൻറ നിര്‍ദ്ദേശമനുസരിച്ച് ഞാന്‍ ചില സീനുകള്‍ അധികമായി തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നിട്ടും നിര്‍മാതാവ് വഴങ്ങിയില്ല. ഇരുപത്തിയഞ്ചും മുപ്പതും കോടിയൊക്കെ പോയാലും സജീവിനെ ഇല്ലാതാക്കും എന്ന് നിര്‍മാതാവ് പറഞ്ഞതായി അറിയാൻ കഴിഞ്ഞു.
സംവിധായകനെ നിയന്ത്രിക്കാന്‍ സീനിയറായ ഒരാളെ കൊണ്ടുവരണമെന്ന് നിർമാതാവ് ശാഠ്യം പിടിച്ചു. ആദ്യ സിനിമയിലെ പരാജയം ഇവിടെ തീര്‍ക്കണം എന്നുള്ളതായിരുന്നു വേണു കുന്നിപ്പള്ളിയുടെ തീരുമാനം. ശേഷം തന്നെ സിനിമയിൽ നിന്ന് മാറ്റിയതായുള്ള ടെര്‍മിനേഷന്‍ നോട്ടീസ് വന്നുവെന്നും സജീവ് വെളിപ്പെടുത്തി. തുടർന്ന് മുഖ്യനടെൻറ വീട്ടില്‍ വച്ചുണ്ടായ ധാരണയും പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അധികം വൈകാതെ നിര്‍മാതാവ് രണ്ടാം ഷെഡ്യൂളില്‍ തെലുങ്ക് സിനിമാ പശ്ചാത്തലമുള്ള അസോസിയേറ്റിനെ കൊണ്ടു വരികയും അയാളെ വച്ച് ഒരു ഷൂട്ട് പ്ലാന്‍ ചെയ്യാന്‍ മുന്നോട്ട് പോവുകയും ചെയ്തു. ഫെഫ്കയുടേയും മുഖ്യനടെൻറയും ഇടപെടല്‍ മൂലം അത് നടന്നില്ലെന്നും സജീവ് പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.