സച്ചിയെ അനുസ്മരിച്ച് മുഖ്യമന്ത്രിയും പൃഥിയും മമ്മൂട്ടിയും മോഹൻലാലും

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി പ്രമുഖർ. വ്യാഴാഴ്ച രാത്രി സച്ചിയുടെ മരണവാർത്ത് അറിഞ്ഞ് ജൂബിലി മിഷൻ ആശുപത്രിയിൽ നിരവധി പേരാണ് എത്തിയത്. സച്ചിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്നും കൊച്ചിയിലേക്ക് കൊണ്ടു പോയി. ഹൈകോടതി പരിസരത്ത് 9.30 മുതല്‍ പത്ത് വരെ പൊതുദര്‍ശനത്തിനു വെക്കും. അതു കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടു പോകും. വൈകീട്ട് നാലരക്ക് രവിപുരത്തെ ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.

അകാലത്തില്‍ അണഞ്ഞുപോയ പ്രതിഭക്ക് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ളവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്ന് നടക്കുന്ന പൊതുദര്‍ശനത്തിലും പ്രമുഖര്‍ പങ്കെടുക്കും. സച്ചിയുടെ വിയോഗം മലയാള സിനിമക്ക് പ്രതിഭാശാലിയായ കലാകാരനേയാണ് നഷ്ട്‌പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. സച്ചിയുടെ വിയോഗം ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് സംവിധായകന്‍ സേതു പറഞ്ഞു.

'പോയി..' എന്ന ഒറ്റ വാക്കിലാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ ഓര്‍മ പങ്കുവെച്ചത്. 


 

Tags:    
News Summary - Sachi memoir- Movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.