‘മൈ സ്​റ്റോറിക്കെതിരെ’ വ്യാജ പ്രചാരണമെന്ന്​ സംവിധായിക; പരാതി നൽകി

കൊച്ചി: കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ പൃഥ്വിരാജ്-പാര്‍വതി ചിത്രമായ ‘മൈ സ്​റ്റോറിക്കെതിരെ’ ഒരുസംഘം സാമൂഹിക മാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി സംവിധായിക റോഷ്‌നി ദിനകർ. നായിക പാര്‍വതിയുടെ പൊതുവിഷയങ്ങളിലെ നിലപാടുകളോടുള്ള എതിര്‍പ്പ് മൂലം സിനിമയെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

11 കോടി മുടക്കി രണ്ട്​ വർഷം കൊണ്ട്​ പൂർത്തിയാക്കിയ ചിത്രം ഒരുപാട്​ പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവിലാണ് തിയറ്ററുകളിലെത്തിയത്. എന്നാല്‍, കുടുംബത്തോടൊപ്പം കാണാന്‍ കൊള്ളാത്ത സിനിമയാണിതെന്നും മറ്റുമുള്ള വ്യാജപ്രചാരണം ചിത്രത്തെ പ്രതികൂലമായി ബാധിച്ചു. നിരവധി തവണ സിനിമ ൈസബര്‍ ആക്രമണം നേരിടേണ്ടിവന്നു. ഇതിനെതിരെ ബംഗളൂരുവിൽ സൈബര്‍ സെല്ലിലും ഫെഫ്കയിലും പരാതി നല്‍കിയതായും റോഷ്‌നി പറഞ്ഞു. 

ബോളിവുഡിലെ പ്രശസ്ത കോസ്​റ്റ്യും ഡിസൈനര്‍ കൂടിയായ റോഷ്‌നി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്. 

Tags:    
News Summary - Roshni Dinaklaran on My Story-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.