പ്രിയ വാര്യർ സൂപ്പർ താരമാവുമെന്ന്​ ​ഋഷി കപൂർ

സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുന്നത്​ പ്രിയ വാര്യർ എന്ന തൃശൂർക്കാരിയും അവരുടെ കണ്ണിറുക്കലുമാണ്​. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലൗവിലെ പാട്ടാണ്​ പ്രിയ വാര്യരെ പ്രിയങ്കരിയാക്കിയത്​. പാട്ടിലെ പ്രിയയുടെ അഭിനയത്തെ പുകഴ്​ത്തി നിരവധി പേരാണ്​ എത്തുന്നത്​. ഇപ്പോൾ ബോളിവുഡ്​ താരം ഋഷി കപൂറും പ്രിയയെ പുകഴ്​ത്തി രംഗത്തെത്തിയിരിക്കുകയാണ്​.

ഭാവിയുടെ സൂപ്പർ താരമാണ്​ പ്രിയ വാര്യരെന്നാണ്​ ഋഷി കപൂറി​​​​െൻറ അഭിപ്രായം.  ആരെയും കീഴടക്കുന്ന മനോഹരവും നിഷ്​കളങ്കവുമായ പുഞ്ചിരിയാണ്​ പ്രിയയുടെ പ്രത്യേകതയെന്നും അദ്ദേഹം പറയുന്നു. ട്വിറ്ററിലുടെയാണ്​ പ്രിയയെ പുകഴ്​ത്തി ബോളിവുഡ്​ സൂപ്പർതാരം രംഗത്തെത്തിയത്​. എന്ത്​ കൊണ്ട്​ നീ എ​​​​െൻറ കാലത്ത്​ വന്നില്ല എന്ന്​ തമാ​ശരൂപേണ അദ്ദേഹം ചോദിക്കുന്നുണ്ട്​.
 

Tags:    
News Summary - Rishi Kapoor's Post On Priya Prakash Varrier-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.