അതിസുന്ദരമായ ലാൻഡിങ്ങ്​; സുഡാനിയെ പുകഴ്​ത്തി റിച്ചി സംവിധായകൻ

സൗബിൻ ഷാഹിർ നായകനാവുന്ന പുതിയ ചിത്രം സുഡാനിയെ പുകഴ്​ത്തി റിച്ചി സംവിധായകൻ ഗൗതം രാമചന്ദ്രൻ. ചിത്രത്തി​​െൻറ പ്രിവ്യു ഷോ കണ്ടതിന്​ ശേഷമായിരുന്നു ഗൗതമി​​െൻറ പ്രതികരണം. പതുക്കെയാണ്​ സിനിമയുടെ ടേക്ക്​ ഒാഫ്​. ആകാശത്തിലെത്തു​േമ്പാൾ എല്ലാം മറന്ന്​ കസേരിയിൽ ചാരിയിരുന്ന്​ നാം സുഡാനി കാണുന്നു. പിന്നീട്​ അതിസുന്ദരമായ ഒരു ലാൻഡിങ്​. സുഡാനി ഫ്രൈം നൈജീരി​യയെ കുറിച്ച്​ ഗൗതം ഫേസ്​ബുക്കിൽ കുറിച്ചു. 

ഇന്ത്യൻ സിനിമക്കായി നവാസുദ്ദീൻ സിദ്ധിഖ്​ ചെയ്​തതാണ്​ മലയാളത്തിനായി സൗബിൻ ഷാഹീർ ചെയ്യുന്നതെന്നും ഗൗതം പറഞ്ഞു. സിനിമയിലെ സാവിത്രി ശ്രീധരൻ, സർസ ബാലുശ്ശേരി, കെ.ടി.സി അബ്​ദുള്ള തുടങ്ങിയവരുടെ പ്രകടനവും മികച്ചതാണെന്നും ഗൗതം വ്യക്​തമാക്കി.

മലബാറിലെ ഫുട്​ബാൾ പ്രമേയമാക്കി നവാഗതനായ സക്കരിയ സംവിധാനം ചെയ്യുന്ന ചിത്രമാണ്​ സുഡാനി ​ഫ്രെം നൈജീരിയ. സൗബിൻ ഷാഹിർ നായകനാവുന്ന ചിത്രത്തിൽ നൈജീരിയൻ നടൻ സാമുവലും വേഷമിടുന്നുണ്ട്​. സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​.

Tags:    
News Summary - Richi director statement about sudani from sudani dirctor-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.