റസൂല് പൂക്കുട്ടി സിനിമ നിർമാതാവുന്നു
ഓസ്കര് ജേതാവ് റസൂല് പൂക്കുട്ടി സിനിമ നിർമാതാവുന്നു. വീട്ടിൽനിന്ന് ഒളിച്ചോടുന്ന കുട്ടികളെക്കുറിച്ചുള്ള സിനിമ അടുത്ത വർഷം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് റസൂൽ പൂക്കുട്ടി. കിരൺ പ്രഭാകറിെൻറതാണ് തിരക്കഥ. താനെയിൽ സർക്കാറിതര സംഘടന സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവേയാണ് പൂക്കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.
‘‘എസ്. ഹരിഹരെൻറ ‘റൺ എവേ ചിൽഡ്രൻ’ എന്ന ബുക്കാണ് സിനിമക്ക് പ്രചോദനമായത്. അടുത്ത മാസത്തോടെ തിരക്കഥ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അതിനുശേഷം ഷൂട്ടിങ്. മുംബൈ, തമിഴ്നാട്, കേരള എന്നിവിടങ്ങളിലാകും ചിത്രീകരണം. ഒളിച്ചോടുന്ന കുട്ടികളല്ല, സമൂഹവും രക്ഷിതാക്കളുമാണ് കുറ്റക്കാർ. കുട്ടികളെ ലക്ഷ്യമിട്ട് വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് തിരിച്ചറിയണം’’ -പൂക്കുട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.