തിരുവനന്തപുരം: നികുതി ഇൗടാക്കുന്ന സർക്കാർ സിനിമക്കായി ഒന്നുംചെയ്യുന്നില്ലെന്ന് സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി. സിനിമ സാേങ്കതികമായും കലാപരമായും ഉയരണമെങ്കിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും പ്രസ്ക്ലബില്‍ സംഘടിപ്പിച്ച മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സിനിമയെ വ്യവസായം എന്നാണ് പറയുന്നതെങ്കിലും ഇവിടെ വ്യവസായം ഇല്ലെന്നതാണ് യാഥാർഥ്യം. ചെറിയ ബജറ്റിലുള്ള സിനിമകൾ ഇല്ലാതാവുകയാണ്. വമ്പന്‍ സിനിമകള്‍ മാത്രം ഉണ്ടാവുന്ന കാലമാണ് വരാന്‍ പോകുന്നത്. പ്രേക്ഷകരെ തിയറ്ററിലെത്തിക്കാന്‍ സാങ്കേതിക തികവുള്ള ബിഗ് ബജറ്റ് സിനിമകള്‍ക്കേ കഴിയൂ എന്ന തരത്തില്‍ പുതിയ സിനിമ സംസ്കാരം ഉണ്ടാവുകയാണ്.
എന്നാൽ, അത്തരം സിനിമകളെ പൂർണതയോടെ കാഴ്ക്കാരിലെത്തിക്കാനാകുന്നില്ല. താന്‍ ശബ്ദസംവിധാനം നിര്‍വഹിച്ച വി.കെ. പ്രകാശിെൻറ ‘പ്രാണ’ മികച്ച തിയറ്റര്‍ അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.