Posted On
date_range Updated On
date_range റസൂൽ പൂക്കുട്ടി സംവിധായകനാകുന്നു; നായകൻ മോഹൻലാൽ
ഒാസ്കർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സിനിമയിൽ മോഹൻലാൽ നായകനാവുന്നു. 45 ദിവസമാണ് റസൂലിെൻറ വെബ് സിനിമക്ക് മോഹൻലാൽ നൽകിയിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചോ ചിത്രീകരണത്തെ കുറിച്ചോ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നീ ആപ്ലിക്കേഷനിലൂടെ ഇന്ത്യയിലുടനീളം വെബ് സിനിമകൾക്ക് ജനപ്രിയത ഏറിക്കൊണ്ടിരിക്കുന്ന കാലത്താണ് മോഹൻലാലിെൻറ ചിത്രം വരുന്നത്.
മോഹൻലാൽ ഒടിയെൻറ ചിത്രീകരണത്തിന് ശേഷം രഞ്ജിത്തിെൻറ ബിലാത്തികഥ എന്ന സിനിമക്കായി ഇംഗ്ലണ്ടിലേക്ക് പോകാനിരിക്കുകയാണ്. അതിനുശേഷം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറും പ്രിയദർശന്‍റെ മരക്കാർ^അറബിക്കടലിെന്‍റ സിംഹവും മോഹൻലാലിന്‍റെ വരാനിരിക്കുന്ന സിനിമകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.