മാമാങ്കത്തി​േൻറത്​ ഏറ്റവും മികച്ച തിരക്കഥ; കാര്യങ്ങൾ ഇങ്ങനെ അവസാനിക്കുന്നതിൽ ദുഃഖമെന്ന്​ റസൂൽ പൂക്കുട്ടി

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കവുമായി ബന്ധപ്പെട്ട്​ നടക്കുന്ന വിവാദങ്ങളിൽ ശക്​തമായ പ്രതികരണവുമായ ി ഓസ്​കർ ജേതാവ് റസൂല്‍ പൂക്കുട്ടി. മലയാള സിനിമയുടെ ക്രിയാത്മക കൂട്ടായ്മക്ക് മാമാങ്കവുമായി ബന്ധപ്പെട്ട്​ ഉടല െടുത്ത വിവാദം വലിയ നാണക്കേടാണുണ്ടാക്കുന്നതെന്ന്​ റസൂല്‍ പൂക്കുട്ടി പറഞ്ഞു.

2018ല്‍ താന്‍ വായിച്ച തിരക്കഥകള ിൽ ഏറ്റവും മികച്ച ഒന്നാണ്​ മാമാങ്കത്തി​േൻറത്​. മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്ന എല്ലാം ആ തിരക്കഥയിലുണ്ടായിരുന്നു. വളരെ കഷ്ടമാണ് കാര്യങ്ങള്‍ ഇങ്ങനെയെല്ലാം അവസാനിക്കുന്നത്​- പൂക്കുട്ടി ട്വീറ്റ്​ ചെയ്​തു.

മാമാങ്കത്തിന്​ വേണ്ടി ഒരു വർഷത്തോളം അധ്വാനിച്ച്​ ശരീരം മാറ്റിയെടുത്ത യുവനടന്‍ ധ്രുവനെ സിനിമയിൽ നിന്ന്​ ഒരു സുപ്രഭാതത്തിൽ ഒഴിവാക്കിയത്​ മുതലാണ്​ വിവാദങ്ങള്‍ ആരംഭിക്കുന്നത്. ശേഷം സംവിധായകന്‍ സജീവ് പിള്ളയെയും ആദ്യ ഷെഡ്യൂളിലെ ഭൂരിഭാഗം പേരെയും മാറ്റിയതായി ആരോപണങ്ങൾ ഉയർന്നു. പലരും സിനിമാ സംഘടനകളെ ബന്ധപ്പെട്ടെങ്കിലും പ്രശ്നം രമ്യമായ രീതിയില്‍ പരിഹരിക്കപ്പെട്ടില്ല.

അതിന് ശേഷമാണ് സംവിധായകനായ സജീവ് പിള്ളയെ കായികമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് അദ്ദേഹം തന്നെ തുറന്ന്​ പറഞ്ഞത്​. ഇതി​​​െൻറ തെളിവായി സജീവ്​ പിള്ള അദ്ദേഹത്തി​​​െൻറ വീട്ടിലേക്ക്​ വന്ന ഇന്നോവ കാറി​​​െൻറ ചിത്രമടക്കം തെളിവായി നൽകി പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുകയും ചെയ്​തിരുന്നു.

Full View
Tags:    
News Summary - resul-pookkutty about mamankam-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.