താരങ്ങളുടെ പ്രതിഫലം കുറക്കൽ; തിടുക്കത്തിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന്​​ അമ്മ

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി മറികടക്കാന്‍ ചലച്ചിത്ര താരങ്ങളും സാ​േങ്കതിക പ്രവർത്തകരും പ്രതിഫലം കുറക്കണമെന്ന നിർമാതാക്കളുടെ ആവശ്യത്തിന്​ പ്രതികരണവുമായി താരസംഘടനയായ അമ്മ. തിടുക്കത്തിൽ വിഷയം ചർച്ച ചെയ്യേണ്ടെന്ന നിലപാടിലാണ്​ അമ്മ. നിർമാതാക്കളുടെ കത്ത് ലഭിച്ചതിന് പിന്നാലെയാണ് അമ്മയുടെ തീരുമാനം.

എല്ലാവരുമായി ചർച്ച ചെയ്തതിന്​ ശേഷം മാത്രമേ വിഷയത്തിൽ ഒരു തീരുമാനത്തിലെത്താൻ സാധിക്കൂ. നിലവിലെ സാഹചര്യത്തിൽ എക്സിക്യൂട്ടിവ് കമ്മിറ്റി ചേരുന്നത് അനിശ്ചിതത്വത്തിലാണ്. പ്രതിസന്ധി മറികടക്കാൻ സഹകരിക്കുമെന്ന് പറയുമ്പോഴും നിർമ്മാതാക്കളുടെ പരസ്യ പ്രതികരണത്തിൽ അമ്മക്ക് പരിഭവം ഉണ്ട്.

താരങ്ങളെല്ലാം അമിത പ്രതിഫലം വാങ്ങുന്നവരാണെന്ന തെറ്റിദ്ധരണ പ്രതികരണത്തിലൂടെ ഉണ്ടായി. ചർച്ച ചെയ്ത് പരിഹരിക്കേണ്ട ഒരു വിഷയം ഏകപക്ഷീയമായി കൈകാര്യം ചെയ്തതിലെ അതൃപ്തിയും അമ്മക്കുണ്ട്. എങ്കിലും നിർമ്മാതാക്കളുമായി ചർച്ചക്ക് തയ്യാറാണെന്ന് സംഘടന വ്യക്തമാക്കുന്നു. ജൂൺ 28ആം തിയ്യതി നടത്താനിരുന്ന വാർഷിക ജനറൽ ബോഡി യോഗവും അമ്മ മാറ്റി വെച്ചു. പ്രതിഫല തുകയിൽ ഫെഫ്കയുടെ തീരുമാനവും വൈകുമെന്നാണ് സൂചന.

താരങ്ങള്‍ പ്രതിഫലം കുറക്കണമെന്നും എങ്കിൽ മാത്രമേ ചിലവ്​ പകുതിയായി കുറയുകയുള്ളൂവെന്നുമാണ്​ നിർമാതാക്കളുടെ സംഘടന പറയുന്നത്​. ഇല്ലെങ്കിൽ പുതിയ സിനിമകള്‍ ഉണ്ടാകില്ലെന്നും പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷൻ വാര്‍ത്താസമ്മേളനത്തില്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Tags:    
News Summary - remuneration cut of actors amma reaction-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.