600 കോടി രൂപ മുതൽ മുടക്കിൽ രണ്ടാമൂഴം ; സിനിമയിൽ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നു -മോഹന്‍ലാൽ

എം.ടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്ന 'രണ്ടാമൂഴം' അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്ന് നടൻ മോഹൻലാൽ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം പറഞ്ഞത്. 600 കോടി രൂപ മുതൽമുടക്കിലാണ് ചിത്രം ഒരുക്കുന്നത്. സംവിധായകന്‍ ആരാണെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തിയില്ല. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയം നിര്‍ത്തണമെന്ന ആഗ്രഹം മനസിലുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

എം.ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ രണ്ടാമൂഴം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കാന്‍ ആദ്യം ആലോചിച്ചിരുന്നു. പിന്നീട് ഈ ആലോചന ഉപേക്ഷിച്ചു. ബഹുഭാഷാ സിനിമയായി ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി രണ്ടാമൂഴം ഒരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തില്‍ ഭീഷ്മരായി അമിതാഭ് ബച്ചന്‍ അഭിനയിക്കും. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജ്ജുന, കന്നഡയില്‍ നിന്ന് ശിവ് രാജ്കുമാര്‍, തമിഴില്‍ നിന്ന് വിക്രം, പ്രഭു, ഐശ്വര്യാ റായി,മഞ്ജു വാര്യര്‍ എന്നിവരും ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. എ.ആര്‍ റഹ്മാനാണ് സംഗീതവും കെ യു മോഹനന്‍ ഛായാഗ്രഹണവും നിര്‍വഹിക്കും. പീറ്റര്‍ ഹെയിനിനെയാണ് ആക്ഷന്‍ കൊറിയോഗ്രഫറായി പരിഗണിക്കുന്നത്. 


 

Tags:    
News Summary - randamoozham mohanlal mt vasudevan nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.