Posted On
date_range Updated On
date_range ധ്രുവങ്ങൾ പതിനാറിന് ശേഷം അഡാറ് റോളുമായി റഹ്മാൻ; രണം ടീസർ VIDEO
റഹ്മാെൻറ കഥാപാത്ര അവതരണവുമായി രണത്തിെൻറ മൂന്നാം ടീസർ അണിയറക്കാർ പുറത്തുവിട്ടു. ധ്രുവങ്ങൾ പതിനാറ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ നായക വേഷത്തിന് ശേഷം റഹ്മാൻ ഡാർക് ഷേഡുള്ള കഥാപാത്രമായി എത്തുകയാണ് രണത്തിൽ.
നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന രണത്തിെൻറ മൂൻ ടീസറുകളെല്ലാം മികച്ച ശ്രദ്ധനേടിയിരുന്നു. പൃഥ്വിരാജ് സുകുമാരൻ, റഹ്മാൻ എന്നിവർക്ക് പുറമെ ഇഷാ തൽവാറും ചിത്രത്തിൽ പ്രധാന വേഷത്തിെലത്തുന്നുണ്ട്.
ജിഗ്മി ടെൻസിങ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ജെയ്ക്സ് ബിജോയ്യുടെയാണ് സംഗീതം. ആനന്ദ് പയ്യന്നൂർ, ലോസൺ ബിജു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.