Posted On
date_range Updated On
date_range പൃഥ്വിയുടെ രണമല്ല; ഇത് കോമഡി
കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജിന്‍റെ പുതിയ ചിത്രമായ 'രണ'ത്തിന്‍റെ ടീസർ പുറത്തിറങ്ങിയത്. ടീസർ യുടൂബിലടക്കം ട്രെൻഡിങ് ആവുകയും ചെയ്തു. എന്നാൽ ഇതിനിടെ ആ ടീസറിനെ വെച്ച് സുനിൽ എന്ന യുവാവ് ചെയ്ത സ്പൂഫ് വിഡിയും പുറത്തിറങ്ങി. രണത്തിന്‍റെ ടീസറിൽ പൃഥ്വിരാജ് ചെയ്ത കാര്യങ്ങളാണ് കോമഡി രൂപത്തിലുള്ള വിഡിയോയിലുള്ളത്. സംഭവം കണ്ട പൃഥ്വിരാജ് തന്നെയാണ് വിഡിയോ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തത്.
നവാഗതനായ നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആനന്ദ് പയ്യന്നൂറും റാണിയുമാണ്. ജിഗ്മി ടെൻസിങ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജെയ്ക്സ് ബിേജായ് ആണ് സംഗീതം. വിദേശത്ത് ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഉടൻ തന്നെ തിയറ്ററിൽ എത്തും.
രണത്തിന്‍റെ ടീസർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.