ഇ. ശ്രീധരൻെറ ജീവിതം സിനിമയാകുന്നു; മെട്രോമാനായി ജയസൂര്യ

മെട്രോമാൻ ഇ. ശ്രീധരൻെറ ജീവിതം സിനിമയാകുന്നു. ജയസൂര്യയാണ്​ ഇ. ശ്രീധരനായെത്തുന്നത്​. വി.കെ പ്രകാശ് ആണ് സംവിധാനം. ‘രാമസേതു’ എന്ന്​ പേരിട്ട ചിത്രത്തിന്​ എസ്.സുരേഷ് ബാബുവാണ് തിരക്കഥ ഒരുക്കുന്നത്. അരുൺ നാരായണനാണ്​ നിർമാതാവ്​.

നേരത്തെ കൊച്ചി മെട്രോയുടെ പശ്ചാത്തലത്തില്‍ ‘അറബിക്കടലിൻെറ റാണി’ എന്ന സിനിമയുടെ ആലോചന നടന്നിരുന്നു. ആ തിരക്കഥ മാറ്റിയെഴുതി ഇ. ശ്രീധരൻെറ ജീവചരിത്രം വെള്ളിത്തിരയിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു.

1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഇ. ശ്രീധരൻെറ ഔദ്യോഗിക ജീവിതമാണ് സിനിമയുടെ പ്രമേയം. 30 വയസുകാരനായ ഇ. ശ്രീധരനായും 87കാരനായ ഇ ശ്രീധരനായും ജയസൂര്യ വേഷമിടും. ഇന്ദ്രൻസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Tags:    
News Summary - ramasethu movie; life of metro man E. Sreedharan -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.