Posted On
date_range Updated On
date_range പ്രചരിക്കുന്നത് വ്യാജവാർത്ത; രാമലീല റിലീസ് തിയതി ഉടൻ തീരുമാനിക്കും -സംവിധായകൻ
നടിയെ അക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെ പ്രതിസന്ധിലാക്കിയത് അദ്ദേഹത്തിന്‍റെ പുറത്തിറങ്ങാനിരുന്ന ചിത്രങ്ങളെയായിരുന്നു. അരുൺ ഗോപി സംവിധാനം ചെയ്ത 'രാമലീല' റിലീസിനിരിക്കെയാണ് താരം അറസ്റ്റിലായത്. ഇതോടെ ചിത്രത്തിന്‍റെ റിലീസിങ്ങും നീണ്ടു. അതിനിടെ സിനിമ 22ന് പുറത്തിറങ്ങുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരണമുണ്ടായി. ഇതേതുടർന്ന് വിശദീകരണവുമായി സംവധായകൻ തന്നെ രംഗത്തെത്തി.
പ്രചരിക്കുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും അണിയറ പ്രവർത്തകർ തന്നെ വൈകാതെ റിലീസ് തീയ്യതി തീരുമാനിക്കുമെന്നും അരുൺ ഗോപി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.