Posted On
date_range Updated On
date_range വിവാദങ്ങൾക്കിടെ രാമലീല തിയേറ്ററുകളിൽ
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപ് നായകനായി അഭിനയിച്ച ‘രാമലീല’ തിയേറ്റുകളിലെത്തി. ഷൂട്ടിങ് പൂർത്തിയാക്കി ജൂൈല 21ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെ റിലീസ് അനന്തമായി നീളുകയായിരുന്നു. മഞ്ജുവാര്യർ നായികയാവുന്ന ഉദാഹരണം സുജാതയും തിയേറ്ററുകളിലെത്തിയിട്ടുണ്ട്.
പുലിമുരുകന്‍റെ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രമാണ് രാമലീല. നവാഗതനായ അരുൺ ഗോപിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രയാഗ മാർട്ടിനാണ് നായിക. സച്ചിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മുകേഷ്, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍ എന്നിവരും തമിഴ് നടി രാധികാ ശരത്കുമാറും ചിത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.