'രാമലീല'യുടെ മേക്കിങ്

ദിലീപ് നായകനായ ചിത്രം 'രാമലീല'യുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. പുലിമുരുകന്‍റെവിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം നവാഗതനായ അരുൺ ഗോപിയാണ് സംവിധാനം ചെയ്യുന്നത്. പ്രയാഗ മാർട്ടിനാണ് നായിക. സച്ചിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.  മുകേഷ്, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍ എന്നിവരും തമിഴ്‌ നടി രാധികാ ശരത്കുമാറും ചിത്രത്തിലുണ്ട്. 

 രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവർത്തകന്‍റെ കുടുംബകാര്യങ്ങളും രാഷ്ട്രീയ പ്രവർത്തനവുമാണ് ചിത്രത്തിന്‍റെ പ്രമേയം. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക്  ബിജിപാലാണ് സംഗീതം നൽകിയിരിക്കുന്നത്. ഷാജികുമാറിന്റെതാണ് ഛായാഗ്രഹണം.
Full View

Tags:    
News Summary - RAMALEELA MAKING VIDEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.