Posted On
date_range Updated On
date_range രാമലീല ഇന്‍റർനെറ്റിൽ
ദിലീപ് ചിത്രം രാമലീല ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നതായി റിപ്പോർട്ട്. ടോറന്റ് സൈറ്റിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. സൈറ്റില്‍ ഇന്നാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. രാമലീലയുടെ ക്ലൈമാക്‌സ് അടക്കമുള്ള രംഗങ്ങളാണ് പ്രചരിക്കുന്നത്. ഇതിനോടകം നിരവധി ആളുകള്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുലിമുരുകന്‍റെ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്‍റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രമാണ് രാമലീല. നവാഗതനായ അരുൺ ഗോപിയാണ് സിനിമ സംവിധാനം ചെയ്തത്. പ്രയാഗ മാർട്ടിനാണ് നായിക. സച്ചിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മുകേഷ്, സായ്കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍ എന്നിവരും തമിഴ് നടി രാധികാ ശരത്കുമാറും ചിത്രത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.