മത-ജാതി സംഘടന ബന്ധമുള്ളവർ പാർട്ടിയിൽ വേണ്ടെന്ന്​ രജനീകാന്ത്​​

ചെന്നൈ: രജനി മക്കൾ മൺറത്തിൽ അംഗത്വംലഭിക്കുന്നതിന്​ കടുത്ത നിബന്ധനകളും പ്രവർത്തകർക്ക്​ പുതിയ പെരുമാറ്റച്ചട്ടവുമായി രജനികാന്ത്​. ഇതുമായി ബന്ധപ്പെട്ട്​ സംഘടന 36 പേജുള്ള പുതിയ ‘റൂൾബുക്ക്​​’ പുറത്തിറക്കി. ജാതി-മത സംഘടന ബന്ധമുള്ളവർക്ക്​ മൺറത്തിൽ ചേരാനാവില്ല. പൊതുജനങ്ങൾക്ക്​ ബുദ്ധിമുട്ടുണ്ടാവുന്ന വിധത്തിൽ പ്രവർത്തിക്കുകയോ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുത്​. രാജ്യത്തെ നിയമവ്യവസ്​ഥിതി അംഗീകരിക്കണം. സ്​ത്രീകളെയും വയോധികരെയും ബഹുമാനിക്കണം. എതിരഭിപ്രായമുള്ളവരെ കായികമായി നേരിടരുത്​. 

യുവജന വിഭാഗത്തിൽ ചേരുന്നതിന്​ 18- 35 ആണ്​ പ്രായപരിധി​.  വാഹനങ്ങളിൽ മൺറത്തി​​െൻറ കൊടി ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്​. ഒരു കുടുംബത്തിൽ ഒരാൾക്കു മാത്രമേ​ ഭാരവാഹിത്വം നൽകുകയുള്ളൂ. സമൂഹമാധ്യമങ്ങളിൽ വ്യക്തിപരമായി പ്രതികരിക്കു​േമ്പാൾ മൺറത്തി​​െൻറ പേരുപയോഗിക്കരുത്​. പ്രധാന ഭാരവാഹികളുടെ അനുമതിയില്ലാതെ പണം പിരിക്കരുത്​​. പരിപാടികളിൽ ഷാളുകൾ, ബൊക്കെകൾ, മറ്റു സമ്മാനങ്ങൾ നൽകരുത്​. എല്ലാ വിഷയത്തിലും അന്തിമ തീരുമാനം നേതൃത്വം കൈക്കൊള്ളുമെന്നും ലഘുലേഖയിൽ പറയുന്നു. 

ഡിസംബർ 31നാണ്​ രജനികാന്ത്​ ത​​െൻറ രാഷ്​ട്രീയ പ്രവേശനം സംബന്ധിച്ച്​ പ്രഖ്യാപനം നടത്തിയത്​. എന്നാൽ, എട്ടുമാസം പിന്നിടു​േമ്പാഴും പാർട്ടിയുടെ ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ല.  ‘രജനി രസികർ മൺറ’ങ്ങളെ ‘മക്കൾ മൺറ’മാക്കി മാറ്റി അംഗത്വ കാമ്പയിൻ നടത്തിവരുകയാണ്​. രാഷ്​ട്രീയകക്ഷി രൂപവത്​കരണത്തിന്​ മുന്നോടിയായാണ്​ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് കരുതപ്പെടുന്നു.

Tags:    
News Summary - Rajinikanth’s commandments: RMM comes out with rule book ahead of party launch-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.