രാ​ജാവിന്റെ മ​ക​നി​ൽ മ​മ്മൂ​ട്ടി ഇ​ല്ലാ​താ​യ​തെ​ങ്ങ​നെ?

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ‘രാജാവി​​ന്റെ മകൻ‘ സിനിമയിൽ ആദ്യം നിശ്​ചയിച്ചിരുന്നത് ​ മമ്മൂട്ടിയെയാണെന്നും എന്നാൽ, അദ്ദേഹത്തെ നിഷ്​കരുണം ഒഴിവാക്കിയാണ്​ മോഹൻലാലിനെ നായകനാക്കിയതെന്നും വെളിപ്പ െടുത്തൽ. സിനിമയുടെ തിരക്കഥാകൃത്ത്​ കൂടിയായ ഡെന്നീസ്​ ജോസഫ്​ മാധ്യമം ആഴ്​ചപ്പതിൽ എഴുതുന്ന ‘നിറക്കൂട്ടുകളില ്ലാതെ’ എന്ന ആത്​മകഥാ പരമ്പരയിലാണ്​ ഇതിനെപ്പറ്റി തുറന്നു പറയുന്നത്​.

ഡെന്നീസ്​ ജോസഫ്​ എഴുതുന്നതിങ്ങനെയാണ്​: ‘‘ത​​മ്പി ക​​ണ്ണ​​ന്താ​​ന​​ത്തെ ഞാ​​ൻ പ​​രി​​ച​​യ​​പ്പെ​​ടു​മ്പോൾ അ​​ദ്ദേ​​ഹം ചെ​​യ്​​​തു​​കൊ​​ണ്ടി​​രു​​ന്ന പ​​ടം മ​​മ്മൂ​​ട്ടി നാ​​യ​​ക​​നാ​​യ ‘ആ ​​നേ​​രം അ​​ൽ​​പ​​ദൂ​രം’ ആ​​യി​​രു​​ന്നു. അ​​തൊ​​രു സാ​​മ്പ​​ത്തി​​ക പ​​രാ​​ജ​​യ​​മാ​​യി​​രു​​ന്നു. പ​​ക്ഷേ, ‘ആ ​​നേ​​രം അ​​ൽ​​പ ദൂ​​രം’ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടു​​കൂ​​ടി വീ​​ണ്ടും ഒ​​രു പ​​രാ​​ജി​​ത​ന്റെ കൂ​​ടെ സി​​നി​​മ ചെ​​യ്യാ​​ൻ മ​​മ്മൂ​​ട്ടി മ​​ടി​​ച്ചു. മ​​മ്മൂ​​ട്ടി അ​​ന്ന്​ വി​​ജ​​യം​​വ​​രി​​ച്ചു​​നി​​ൽ​​ക്കു​​ന്ന ഹീ​​റോ ആ​​ണ്. മ​​മ്മൂ​​ട്ടി​​ക്ക്​ ക​​ഥ വ​​ള​​രെ ഇ​​ഷ്​​​ട​​മാ​​യി​​രു​​ന്നു. എ​​ന്നെ ജോ​​യി​​ക്ക്​ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​​യ ആ​​ൾ മ​​മ്മൂ​​ട്ടി​​യാ​​ണ്. അ​​ങ്ങ​​നെ എ​​ന്നെ നൂ​​റു​​ശ​​ത​​മാ​​നം സ​​മ്മ​​താ​​ണ്. പ​​ക്ഷേ, ത​​മ്പി​​യു​​ടെ പ​​ട​​ത്തി​​ൽ അ​​ഭി​​ന​​യി​​ക്കാ​​ൻ മ​​മ്മൂ​​ട്ടി എ​​ന്തോ വി​​സ​​മ്മ​​തി​​ച്ചു. ത​​മ്പി​​ക്ക്​ വാ​​ശി​​യാ​​യി. ​ മോഹ​​ൻ​​ലാ​​ലി​​നെ വെ​​ച്ച്​ ആ ​​സി​​നി​​മ എ​​ടു​​ക്കും എ​​ന്ന്​ ത​​മ്പി തീ​​രു​​മാ​​നി​​ക്കു​​ന്നു. ലാ​​ലി​​നോ​​ടും ന​​ല്ല അ​​ടു​​പ്പ​​മു​​ണ്ട്. മോഹൻലാൽ അ​​ന്ന്​ സൂ​​പ്പ​​ർ ​​സ്​​​റ്റാ​​റാ​​യി​​ട്ടി​​ല്ല. എ​​ന്നാ​​ൽ, മ​​മ്മൂ​​ട്ടി ക​​ഴി​​ഞ്ഞാ​​ൽ അ​​ടു​​ത്ത താ​​രം എ​​ന്ന നി​​ല​​യി​​ൽ തി​​ര​​ക്കു​​ള്ള നാ​​യ​​ക​​നാ​​ണ്.’’

തമ്പി കണ്ണന്താനം മോഹൻലാലിനെ നിശ്​ചയിച്ചെങ്കിലും അതൊന്നും അറിയാതെ മമ്മൂട്ടി വന്ന്​ ‘രാജാവി​​ന്റെ മകനിലെ’ ഡയലോഗുകൾ പറഞ്ഞു പഠിച്ചതിനെപ്പറ്റിയും ഡെന്നീസ്​ ​ ജോസഫ്​ എഴുതുന്നു. എന്നാൽ ത​​ന്റെ പടത്തിൽ മമ്മുട്ടി വേണ്ടെന്ന്​ തമ്പി കണ്ണന്താനം കർശനമായി പറഞ്ഞു. ത​​മ്പി ധീ​​ര​​മാ​​യി പ​​ല​​തും പ​​രി​​ത്യ​​ജി​​ച്ചാണ്​ ‘രാ​​ജാ​​വി​ന്റെ മ​​ക​​ൻ’ ചെ​​യ്തത് എന്നും തിരക്കഥാ കൃത്ത്​ പറയുന്നു: ത​​മ്പി​​യു​​ടെ ഫി​​യ​​റ്റ്​ കാ​​ർ വി​​റ്റു. നാ​​ട്ടി​​ലു​​ള്ള റ​​ബ​​ർ തോ​​ട്ടം പ​​ണ​​യം​​വെ​​ച്ചും വ​​ള​​രെ ക​​ഷ്​​​ട​​പ്പെ​​ട്ടാ​​ണ്​ ‘രാ​​ജാ​​വി​​ന്റെ മ​​ക​​ൻ’’ പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​ത്.’’ ആ സിനിയിലൂടെ മോഹൻലാൽ സൂപ്പർ സ്​റ്റാറായതിനെക്കുറിച്ചും രാജാവി​​ന്റെ മകൻ എന്ന സിനിമയുടെ പിന്നാമ്പുറ കഥകളെക്കുറിച്ചുമാണ്​ തിങ്കളാഴ്​ച വിപണിയിലിറങ്ങുന്ന ‘മാധ്യമം ആഴ്​ചപ്പതിപ്പിൽ’ ഉള്ളത്​.

കൂടുതൽ വായനക്ക്​ മാധ്യമം ആഴ്​ചപ്പതിപ്പ്​ കാണുക.

Tags:    
News Summary - rajavinte makan- mammootty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.