Posted On
date_range Updated On
date_range ചലച്ചിത്രോല്‍സവവും ബിനാലേയും കാപട്യെമന്ന് രാജസേനൻ
ദുബൈ: തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രോല്‍സവവും കൊച്ചി മുസിരിസ് ബിനാലേയും കാപട്യമാണെന്ന് സംവിധായകനും ബിജെപി നേതാവുമായ രാജസേനന്‍. രാജ്യത്തിന് ചേരാത്ത ആശയങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് ഈ പരിപാടികളെന്ന് അജ്മാനില്‍ ബി.ജെ.പി അനുഭാവികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പറഞ്ഞു. ചുവപ്പുവത്കരണത്തിെൻറ വൃത്തികെട്ട ബിംബങ്ങളെയാണ് ഇൗ മേളകൾ അവതരിപ്പിക്കുന്നതെന്ന് രാജസേനന്‍ ആരോപിച്ചു. കലാരംഗത്തെ ചിലരുടെ കുത്തക തകരാന്‍ പോവുകയാണ്. ഇപ്പോൾ കലാമേഖലയിൽ നിന്ന് സുരേഷ്ഗോപിയും താനും മാത്രമേ ബി.ജെ.പിയിലുള്ളു. എന്നാൽ മനസ്സമാധാനം ആഗ്രഹിക്കുന്ന കൂടുതല്‍ കലാകാരന്‍മാര്‍ എത്തുമെന്നും രാജസേനന്‍ പറഞ്ഞു. ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരനും, സെക്രട്ടറി എൻ. രാധാകൃഷ്ണനും ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.