തള്ളിപ്പറഞ്ഞാൽ കുഞ്ഞനുജനാണെങ്കിൽ കൂടി നോവും -റഹ്മാൻ

രണം ചിത്രത്തെ കുറിച്ച് പൃഥ്വിരാജിന്‍റെ പരാമർശം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ ഫേസ്ബുക്കിലൂടെ പ്രതികരണവുമായി നടൻ റഹ്മാൻ. പൃഥ്വിരാജിന്‍റെ പേരെടുത്ത് പറയാതെയായിരുന്നു റഹ്മാന്‍റെ പരാമർശം. 'രണം' പോലുള്ള സിനിമകള്‍ വിജയിച്ചെന്നു വരില്ലെന്നാണ് ഒരു പരിപാടിക്കിടെ പൃഥ്വിരാജ് പറഞ്ഞത്. 1986 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം 'രാജാവിന്റെ മകനി'ലെ ഹിറ്റ് ഡയലോഗിനെ കൂട്ടുപിടിച്ചാണ് റഹ്മാന്റെ പ്രതികരണം.

റഹ്മാന്‍റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

'ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്. ഞാന്‍ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്. ആ രാജാവിന്റെ മകനാണ് ഞാന്‍. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകന്‍. അന്നും ഇന്നും.

ദാമോദര്‍ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി അയാള്‍ക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവില്‍ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദര്‍ വീണു.... അതുകണ്ട് കാണികള്‍ കയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് 'രണ'മെന്ന രാജാവ് യുദ്ധം ജയിച്ചത്. അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നില്‍ക്കുന്നത്.

അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍.... അതെന്റെ കുഞ്ഞനുജനാണെങ്കില്‍ കൂടി, എന്റെ ഉള്ളു നോവും... കുത്തേറ്റവനെ പോലെ ഞാന്‍ പിടയും..

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് പൃഥ്വിരാജ് രണത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ‘കൂടെ’ പോലുള്ള സിനിമകള്‍ വിജയമാകും. ‘രണം’ പോലുള്ള സിനിമകള്‍ വിജയിച്ചെന്നു വരില്ല. ഒരു പത്തു വര്‍ഷം കഴിഞ്ഞ് വ്യത്യസ്തമായ സിനിമകള്‍ക്കു വേണ്ടി ശ്രമിച്ചില്ലല്ലോ എന്ന് ആലോചിക്കുമ്പോള്‍ എനിക്കു തന്നെ സങ്കടമാകുമെന്നായിരുന്നു പൃഥ്വിരാജിന്റെ പ്രസ്താവന.

Full View
Tags:    
News Summary - Rahman Against Prithviraj-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.