പൊക്കക്കുറവിൻെറ പേരിൽ സഹപാഠികളുടെ പരിഹാസത്തിനിരയായി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ക്വാഡനെ ഓർമ്മയില്ലേ.. ലോകം മുഴുവൻ പിന്തുണയുമായെത്തിയ കുഞ്ഞു ക്വാഡൻ ഒരു ആഗ്രഹം പങ്കുവെച്ചിരുന്നു. തനിക്ക് ഒരു സിനിമാ നടനാവണമെന്നായിരുന്നു ക്വാഡൻ മനസ്സിൽ സൂക്ഷിച്ച ആഗ്രഹം.
ക്വാഡൻെറ ഈ ആഗ്രഹം പൂവണിയിക്കാനായി മുന്നോട്ട് വന്നിരിക്കുകയാണ് ജാനകി എന്ന മലയാള സിനിമയുടെ അണിയറ പ്രവർത്തകർ. ക്വാഡന് മലയാള സിനിമയിൽ അവസരം നൽകുന്നതായി ഗിന്നസ് പക്രുവാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
കൊറോണ രോഗ ഭീതിയൊഴിഞ്ഞാലുടൻ നമ്മൾ ദൈവത്തിൻെറ സ്വന്തം നാട്ടിൽ കാണുമെന്നും ക്വാഡനെ സ്വാഗതം ചെയ്യുന്നതായും പക്രു കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.