കാറി​െൻറ രേഖകൾ ഹാജരാക്കാൻ സുരേഷ്​ഗോപിക്ക്​ നിർ​േദശം

തിരുവനന്തപുരം: പുതുച്ചേരിയില്‍ രജിസ്​റ്റര്‍ ചെയ്ത ഔഡി കാറി​​​െൻറ രേഖകള്‍ ഹാജരാക്കാന്‍ നടനും എം.പിയുമായ സുരേഷ് ഗോപിയോട് മോട്ടോര്‍ വാഹനവകുപ്പ് ആവശ്യപ്പെട്ടു. ഇൗമാസം 13നകം വാഹനത്തി​​​െൻറ രേഖകള്‍ നേരിട്ട് ഹാജരാക്കാനാണ്​ തിരുവനന്തപുരം ആർ.ടി.ഒ ആവശ്യപ്പെട്ടത്​.

വ്യാജ മേൽവിലാസം നൽകി ഇതരസംസ്ഥാനങ്ങളിൽ വാഹനം രജിസ്​റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ സുരേഷ് ഗോപിക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്​റ്റർ ചെയ്യുന്ന വാഹനം കേരളത്തിലെത്തിച്ച്​ ഒരു വര്‍ഷത്തിനുള്ളില്‍ കേരള രജിസ്‌ട്രേഷനിലേക്ക്​ മാറ്റണമെന്നാണ്​ നിയമം. എന്നാല്‍, സുരേഷ് ഗോപി ഇതില്‍ വീഴ്ച വരുത്തി​. ഇപ്പോഴും അദ്ദേഹത്തി​​​െൻറ കാർ പോണ്ടിച്ചേരി രജിസ്​ട്രേഷനിലാണ്​. അതിനാൽ ഇക്കാര്യത്തിലും എം.പി വിശദീകരണം നല്‍കേണ്ടിവരും. 

Tags:    
News Summary - Puthuchery Car registration: RTO requested Suresh Gopi to produce documents- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.