Posted On
date_range Updated On
date_range ഇതാണ് 'നിത്യാനന്ദ ഷേണായി'
മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ‘പുത്തന്‍പണത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കിടിലൻ ഗെറ്റപ്പിലൂള്ള ഫോട്ടോ മമ്മൂട്ടി തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടു.
കാസർകോട് ഭാഷയാണ് മ്മൂട്ടിയുടെ കഥാപാത്രം ചിത്രത്തിൽ സംസാരിക്കുന്നത്. സിദ്ദീഖ്, ഇനിയ, ഹരീഷ് കണാരന്, നിര്‍മല്‍ പാലാഴി, മാമുക്കോയ, സുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ത്രീ കളര്‍ സിനിമയുടെ ബാനറിലാണ് നിര്‍മാണം. കാഷ്മോര, മാരി എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായ ഓംപ്രകാശാണ് ഛായാഗ്രഹണം. സംഗീതസംവിധാനം: ഷഹബാസ് അമന്. കൊച്ചി, കാസര്‍കോട്, ഗോവ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.