പുലിമുരുകനിലെ മോഹൻലാലിന്‍റെ ഡ്യൂപ്പില്ലാത്ത ആക്ഷൻ രംഗങ്ങൾ

പുലിമുരുകൻ തിയേറ്ററുകളിൽ വിജയം നേടി മുന്നേറുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് മോഹൻലാലിന്‍റെ ആക്ഷൻ രംഗങ്ങളെ കുറിച്ചാണ്. ആക്ഷൻ രംഗങ്ങളിൽ ഡ്യൂപ്പാണ് അഭിനയിച്ചതെന്നും അല്ലെന്നുമുള്ള ചർച്ചകളാണ് നടക്കുന്നത്. എന്നാൽ മമ്മൂട്ടി ആരാധകരാകട്ടെ മൃഗയയിൽ മമ്മൂട്ടി ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചതെന്നും പറഞ്ഞ് ചർച്ച കൊഴുക്കുന്നത്. എന്നാൽ പുലിമുകനിൽ മോഹൻലാൽ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്നതിന്‍റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ ഗോപീസുന്ദർ ഈണം പകർന്ന തീം സോംഗിനൊപ്പമാണ് വിഡിയോ പുറത്തുവിട്ടത്. ഇതിൽ മോഹൻലാൽ ഡ്യൂപ്പില്ലാതെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നത് കാണിക്കുന്നുണ്ട്.

അതേസമയം, വിഡിയോ പുറത്തിറങ്ങിയതോടെ തീം സോങ് കോപ്പിയടിച്ചെന്ന ആരോപണവുമായി നിരവധി പേർ രംഗത്തെത്തി. ''ഉഡുരാജമുഖി മൃഗരാജഘടി ഗജരാജവിരാജിത മന്ദഗതി'' എന്ന ഭക്തി ഗാനത്തിന്‍റെ ഈണത്തിന്‍റെ കോപ്പിയടിയെന്നാണ് ആരോപണം.

Tags:    
News Summary - pulimurugan mohanlal's perfomance without dupe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.