‘പുലിമുരുകന്‍’ വ്യാജ പതിപ്പ്: ഒമ്പതുപേര്‍ അറസ്റ്റില്‍

കൊച്ചി: തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പുലിമുരുകന്‍ സിനിമയുടെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചതിനത്തെുടര്‍ന്ന് നടത്തിയ റെയ്ഡില്‍ സംസ്ഥാനത്തുടനീളം ഒമ്പതു പേര്‍ അറസ്റ്റില്‍. മലപ്പുറം മങ്കടയില്‍ ഇന്‍റര്‍നെറ്റ് സ്ഥാപനം നടത്തുന്ന കോട്ടക്കല്‍ സ്വദേശി നൗഷീര്‍, ഷഫീഖ് പുല്ലാര, പാലക്കാട് വാളയാറില്‍ സ്ഥാപനം നടത്തുന്ന നജീമുദ്ദീന്‍ ചുള്ളിമാട്, പെരിന്തല്‍മണ്ണയില്‍ സ്ഥാപനം നടത്തുന്ന ഫാസില്‍ കുന്നുംപള്ളി, ഷഫീഖ്, കൂത്തുപറമ്പ് ടൗണില്‍ മൊബൈല്‍ഷോപ്പു നടത്തുന്ന  ആയൂട്ടി, നൗഷാദ്, ജീവനക്കാരായ റാഹിദ്, അഫ്സിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ്ചെയ്തത്.

സിനിമയുടെ വ്യാജപതിപ്പ് ഇന്‍റര്‍നെറ്റില്‍ വ്യാപകമാകുന്നതായി നിര്‍മാതാവ് ടോമിച്ചന്‍ മുളകുപ്പാടം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കിയിരുന്നു. സംഘടന ആന്‍റി വിഡിയോ പൈറസി സെല്ലിന് പരാതി കൈമാറിയതിനത്തെുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. റെയ്ഡിന് ഡിവൈ.എസ്.പി എം. ഇഖ്ബാല്‍, എസ്.ഐ മുകേഷ് എന്നിവര്‍ നേതൃത്വം നല്‍കി. കൂത്തുപറമ്പില്‍ എസ്.ഐ കെ.ജെ. ബിനോയിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. സിനിമകളുടെ വ്യാജ പതിപ്പുകള്‍ സൂക്ഷിക്കുന്നവര്‍ക്കും പകര്‍ത്തിനല്‍കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു.
 
Tags:    
News Summary - pulimurugan anti piracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.