Posted On
date_range Updated On
date_range മോഹൻലാലും കുഞ്ഞാലിമരക്കാരാവുമെന്ന് നിർമാതാവ്
മോഹൻലാലും കുഞ്ഞാലിമരക്കാരാവുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് നിർമാതാവ് സന്തോഷ് ടി കുരുവിള. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം അടുത്ത വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്ന് നിർമാതാവ് പ്രതികരിച്ചു. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ സിനിമയായിരിക്കും മോഹൻ ലാലിന്‍റെ കുഞ്ഞാലിമരക്കാരെന്നും അഞ്ചു ഭാഷകളിലായി ചിത്രം ഒരുക്കുമെന്നും കുരുവിള ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ മോഹൻലാൽ ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇതിനിടെയാണ് നിർമാതാവ് തന്നെ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.