തൃശൂർ: ‘അഡാറ് ലവ്’ സിനിമയിലെ പാട്ടുരംഗത്തിലെ ഒറ്റ കണ്ണിറുക്കലിലൂടെ ലോക ശ്രദ്ധനേടിയ പ്രിയ പ്രകാശ് വാര്യർ കാർട്ടൂൺ ക്യാമ്പിലെത്തി. കേരള ലളിതകല അക്കാദമി തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച ക്യാമ്പിലാണ് കാർട്ടൂൺ പ്രണയവുമായി പ്രിയ എത്തിയത്. അസഹിഷ്ണുതയെ ഭയക്കുന്നിലെന്നും സിനിമയിൽ നിന്നും പിൻമാറുകയില്ലെന്നും അവർ പറഞ്ഞത് കരഘോഷത്തോടെയാണ് ക്യാമ്പ് ഏറ്റുവാങ്ങിയത്.
നവമാധ്യമങ്ങൾ വഴി എറെ പിന്തുണ ലഭിക്കുന്നുണ്ട്. ഫുട്ബാൾതാരം റൊണാൾഡോ ഉൾപ്പെടെ, ലോകപ്രശസ്തരുടെ നിരതന്നെ പിന്തുണയുമായെത്തി. ജനങ്ങളിൽനിന്ന് ഉണ്ടായ പ്രതികരണങ്ങളിൽ വളരെ സന്തോഷമുണ്ട്. കേരളത്തിൽനിന്ന് ലഭിച്ച അഭിനന്ദനങ്ങൾക്ക് കണക്കില്ല.
ചിലർ സിനിമയ്ക്കെതിരെ നൽകിയ കേസിെന കുറിച്ച് കൂടുതൽ അറിയില്ല. ആര് എതിർത്താലും, അവസാനംവരെ സംവിധായകൻ ഒമർ ലുലുവിെൻറ ‘അഡാറ് ലവി’നൊപ്പം ഉണ്ടാകും. ഒരു കാര്യത്തിൽ എല്ലാവരും ഒരുപോലെ ആയിരിക്കുകയില്ലല്ലോ. എല്ലാറ്റിനെയും പോസിറ്റീവായാണ് കാണുന്നത് -പ്രിയ വ്യക്തമാക്കി.
ഗാനത്തെ കുറിച്ചുള്ള േട്രാളുകളെല്ലാം കാണുന്നുണ്ട്, സന്തോഷവുമുണ്ട്. അച്ഛൻ പ്രകാശ്വാര്യർ, മാതാവ് പ്രീത, തിരക്കഥാകൃത്തുക്കളായ സാരംഗ് ജയപ്രകാശ്, ലിജോ പാണാടൻ എന്നിവർക്കൊപ്പമാണ് പ്രിയ ക്യാമ്പിലെത്തിയത്. ക്യാമ്പിൽ പങ്കെടുത്ത കാർട്ടൂണിസ്റ്റുകൾ പ്രിയയുടെ വിവിധ ഭാവത്തിലുള്ള ചിത്രങ്ങളും വരച്ചിരുന്നു. മുഴുവൻ കാർട്ടൂണുകളും കണ്ടശേഷം, സമ്മാനമായി ലഭിച്ച നിരവധി കാർട്ടൂണുകളുമായാണ് പ്രിയ പൂങ്കുന്നത്തെ വീട്ടിലേക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.