പ്രിയനന്ദനെൻറ പുതിയ സിനിമ ‘പാതിരാക്കാലം’ ഒരുങ്ങുന്നു. സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രത്തിൽ നായികയാകുന്നത് മൈഥിലിയാണ്. മഞ്ജു പത്രോസ്, ജെ.ഷൈലജ,രജിത മധു, ജോളി ചിറയത്ത്, ഇന്ദ്രന്‍സ്, ഇര്‍ഷാദ്,കലേഷ് കണ്ണാട്ട്, ബാബു അന്നൂര്‍, സുബീഷ് സുധി,വിജയന് കാരന്തൂര്‍, പാര്‍ത്ഥസാരഥി.ജെയ്സ്, ജോസ്.പി. റാഫേല്‍, വിനോദ് ഗാന്ധി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻനൽകുന്നത്.
പ്രിയനന്ദനെൻറ മകൻ അശ്വഘോഷൻ സ്വതന്ത്ര ഛായഗ്രാഹകനാകുന്ന ചിത്രം കൂടിയാണിത്. കവി പി.എന്‍.ഗോപികൃഷ്ണന്റെതാണ് തിരക്കഥയും സംഭാഷണവും. സർഗാത്മക സഹായവുമായി പത്രപ്രവർത്തകൻ എൻ.ശ്രീജിത്തുമുണ്ട്.
മനുഷ്യർക്കും അവരുടെ വികാരങ്ങൾക്കുമൊപ്പം ജീവിച്ച ഹുസൈൻ എന്ന മനുഷ്യന്റെയും മകൾ ജഹനാരയുടേയും കഥയാണിത്. ഓരോരുത്തരേയും വെടിയുണ്ട പിന്തുടരുന്നുവെന്ന് ബോധ്യപ്പെടുത്തുന്ന ഒന്നായിരിക്കും ഈ സിനിമയെന്ന് പ്രിയനന്ദനന് പറഞ്ഞു.
ഒപ്പം നമ്മിൽ നിന്ന് ദിനം പ്രതി തട്ടിയെടുക്കപ്പെടുന്ന മണ്ണിെൻറയും ജലത്തിെൻറയും സ്വാതന്ത്ര്യത്തിെൻറയും കൂടികഥയാണത്. കാടിന്റെയും കടലിന്റേയും പശ്ചാത്തലത്തിലാണ് കഥ ചുരുളഴിയുന്നത്. ഹിംസക്കെതിരേ സ്നേഹത്തിന്റെ കൊടി പറത്തുക എന്ന സന്ദേശമാണ് ‘പാതിരാക്കാലം’ നൽകുകയെന്നും പ്രിയനന്ദനൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.