​'എന്തു കൊണ്ട്​ ആ മന്ദാരം വിടർന്നില്ല'

കോഴിക്കോട്​: താര സംഘടനയായ അമ്മയുടെ വിലക്ക്​ ത​​​െൻറ സിനിമയുടെ ചിത്രീകരണത്തെ എങ്ങനെ പ്രതികൂലമായി ബാധിച്ചുവെന്ന്​ വിവരിച്ച്​ സംവിധായകൻ പ്രിയനന്ദ​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റ്​.

എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ പൃഥ്വിരാജിനെയും കാവ്യമാധവനെയും മുഖ്യ കഥാപാത്രങ്ങളാക്കി പ്രിയനന്ദൻ സംവിധാനം ചെയ്​ത സിനിമയായിരുന്നു "അത്​ മന്ദാരപ്പൂവല്ല" എന്ന ചിത്രം. സിനിമയുടെ ചിത്രീകരണം തുടങ്ങി അഞ്ചാം ദിവസം തന്നെ അത്​ മുടങ്ങുകയായിരുന്നു. താര സംഘടനയായ അമ്മ പൃഥ്വിരാജിന്​ വിലക്കേർപ്പെടുത്തിയതായിരുന്നു ചിത്രീകരണം മുടങ്ങാനുള്ള കാരണം.

പൃഥ്വിരാജിനെ വിലക്കിയതോടെ മറ്റ്​ കലാകാരൻമാരും സിനിമയോട്​ സഹകരിക്കേണ്ടെന്ന്​ തീരുമാനിച്ചു. ഇതോടെ  ചിത്രീകരണം പുർണമായി നിലക്കുകയായിരുന്നുവെന്ന്​ പ്രിയനന്ദൻ ഫേസ്​ബുക്കിൽ കുറിച്ചു.​

ഫേസ്​ബുക്ക്​ പോസ്​റ്റി​​​െൻറ പൂർണ രൂപം

അത് മന്ദാരപ്പൂ വല്ല

നടിക്കെതിരെയുള്ള ആക്രമണവും കച്ചവട സിനിമാക്കാരുടെ തമ്മിൽ തല്ലുംഅമ്മയുടെ പുറത്താക്കലും കാണുമ്പോ ഓർമിപ്പിക്കുന്ന ചിലത് എഴുതണം എന്ന് തോന്നുന്നു.നെയ്ത്തുകാരൻ കഴിഞ്ഞ് രണ്ടാമത്തെ സിനിമ ആലോചിച്ചത്, എം ടിയുടെ ഒരു കഥയും അതിലെ ജീവിച്ചിരിക്കുന്ന കഥാപാത്രവും തമ്മിലുള്ള സംഘർഷങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. - അത് മന്ദാരപ്പൂവല്ല. 
 

പൃഥ്യുരാജ് നായകനും, കാവ്യാ മാധവൻ നായികയും. ചിത്രീകരണം തുടങ്ങി അഞ്ച് ദിവസത്തിന് ശേഷം മുടങ്ങി പോയതാണ് ആ സിനിമ. മലയാള സിനിമയിലെ ഒരു പാട് നല്ല നടീനടന്മാരുടെയും സാന്നിദ്ധ്യവും ആ സിനിമയ്ക് അത്യാവശ്യമായിരുന്നു. കാരണം പരമ്പരാഗത സിനിമാ രീതികളിൽ നിന്നും വ്യത്യസ്ഥമായി, ഫിക്ഷന്റേയും ഡോക്യുമെന്ററിയുടേയും സാധ്യതകൾ ഒരുമിച്ച് ചേർത്തായിരുന്നു അത് മന്ദാരപ്പൂ വല്ല രൂപകല്പന ചെയ്തത്. ഈ രീതി ജനങ്ങളിലേക്കെത്തണമെങ്കിൽ ജനമനസ്സിൽ സ്ഥാനമുള്ള നല്ല അഭിനേതാക്കൾ ആവശ്യമായിരുന്നു.

ഇക്കാലത്താണ് പൃഥ്വിരാജിന് എതിരെ നടീനടൻമാരുടെ സംഘടന വിലക്കേർപ്പെടുത്തുന്നത്.അത് മന്ദാരപ്പൂവല്ല എന്ന ചിത്രത്തിൽ അഭിനയിക്കാമെന്നേറ്റിരുന്ന പ്രഗത്ഭരായ നടിനടന്മാരും അതുവരെ സിനിമയുമായി സഹകരിച്ചിരുന്ന സാഹിത്യ സാംസ്കാരിക പ്രവർത്തകരും എന്തുകൊണ്ടാണ് പൊടുന്നനെ ഈ സിനിമയുമായി സഹകരിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് ഒന്നൊഴിയാതെ എത്തിയത് എന്ന് പെട്ടന്ന് മനസ്സിലാക്കാനായില്ല. അഭിനയം ജീവനോപാധിയായി സ്വീകരിച്ച നടീനടന്മാർ താരമൂല്യത്തിന്റെ കച്ചവട യുക്തികൾക്ക് വഴങ്ങുന്നത് അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോവാനായിരിക്കണം.

പൃഥ്വിരാജിനൊപ്പം വ്യവസായ സിനിമയിലേ നടീനടന്മാർ അഭിനയിച്ചാൽ പിന്നീടവർ മലയാള സിനിമയിൽ ഉണ്ടാകില്ല എന്ന അലിഖിത തിട്ടൂരത്തെ ഭയപ്പെട്ട് തന്നെയായിരിക്കും. എന്നാൽ സാമുഹ്യ പരിഷ്കരണത്തിന് മുന്നിട്ടിറങ്ങിയ ബുദ്ധിജീവികളും, ബുദ്ധിജീവികളായ നടീനടന്മാരും എന്തുകൊണ്ടായിരിക്കാം പിന്മാറിയത് എന്ന് സമയമെടുത്ത് മനസ്സിലാക്കുന്നതോടൊപ്പം മനസ്സിലാക്കിയ മറ്റൊന്ന്, ഇത് കലയേയും കച്ചവടത്തേയും വേർതിരിക്കുന്ന കരിങ്കൽ മതിലാണ് എന്നു തന്നെയാണ്. മൂലധന യുക്തികളും അല്പം കൂടി സുരക്ഷിതത്വം വേണം എന്ന മദ്ധ്യവർഗ ബോധവും ഈ കരിങ്കൽ മതിലിലെ ഓരോ കല്ലുകളാണെന്ന സമകാലിക ചരിത്രത്തിന് നടി ആക്രമിക്കപ്പെട്ടതിനേക്കാളും നടൻ അറസ്റ്റ് ചെയ്യപ്പെട്ടതിനേക്കാളും ഒരുപാട് പഴക്കമുണ്ട്.അന്നും സിനിമാ വ്യവസായത്തെ നയിച്ചത് ഇവരൊക്കെത്തന്നെ -

Full View
Tags:    
News Summary - Priyanandanan facebook post about old movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.