ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും  ഭീരുത്വമല്ല -പ്രിയദർശൻ

ഗുരുവായൂര്‍: ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും ഭീരുത്വമാണെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ്  ആര്‍.എസ്.എസ് എന്ന് സംവിധായകന്‍  പ്രിയദര്‍ശന്‍. ആര്‍.എസ്.എസ്​ സേവന വിഭാഗമായ സേവാഭാരതിയുടെ സംസ്ഥാനതല സേവാസംഗമം ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്വാഗതസംഘം ചെയര്‍മാനായ പ്രിയദര്‍ശന്‍. ഹിന്ദുക്കളുടെ ക്ഷമയും കാരുണ്യവും മര്യാദയും കൊണ്ടാണ് മറ്റ് രാജ്യക്കാരും ജാതിക്കാരുമെല്ലാം ഇവിടെയെത്തി തഴച്ചു വളര്‍ന്നത്. എന്നാല്‍ നമ്മുടെ ക്ഷമയും മര്യാദയുമെല്ലാം ഭീരുത്വമാണെന്നാണ് പലരും കരുതിയത്.  ആര്‍.എസ്.എസി​​​​െൻറ മുഖത്തിന് ഭംഗി നല്‍കുന്ന പ്രസ്ഥാനമാണ് സേവാഭാരതി- പ്രിയദര്‍ശന്‍ പറഞ്ഞു.  

സേവാസംഗമം  ആര്‍.എസ്.എസ്. സര്‍കാര്യവാഹക് സുരേഷ് ജോഷി ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ സേവനങ്ങൾ സ്ഥാപനവത്കരിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. സർക്കാറി​​​െൻറ ഭാഗമായോ വിദേശ സംഭാവനകളെ ആശ്രയിക്കുന്ന  സംഘടനകളുടെ ശൈലിയിലോ അല്ല സേവാഭാരതിയുടെ പ്രവർത്തനമെന്ന്​ അദ്ദേഹം വിശദീകരിച്ചു.  സംസ്ഥാന പ്രസിഡൻറ് ഡോ. പ്രസന്ന മൂര്‍ത്തി അധ്യക്ഷത വഹിച്ചു.

ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍  പി. പരമേശ്വരന്‍, ഡോ. വി. നാരായണന്‍ എന്നിവരെ ആദരിച്ചു. ജി.വി.  ഗിരീഷ്‌കുമാര്‍,  കെ. സുരേഷ്‌കുമാര്‍, എ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. എസ്. രാമനുണ്ണി, സുഹാസ് റാവു ഹിരമിഡ്, എസ്.  സേതുമാധവന്‍, എം.  രാധാകൃഷ്ണന്‍, എ.ടി. സന്തോഷ്‌കുമാര്‍, കെ.ആര്‍. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ഗുരുവായൂരിലെ ആറ് വേദികളിലായാണ് സമ്മേളനം നടക്കുന്നത്. ഞായറാഴ്ച സമാപിക്കും.ആര്‍.എസ്.എസ്. അഖില ഭാരതീയ കാര്യകാര്യ സദസ്യന്‍ സുഹാസ് റാവു ഹിരമിഡ് സമാപന പ്രഭാഷണം നടത്തും. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ബാലചന്ദ്രന്‍ അധ്യക്ഷത വഹിക്കും.


 
Tags:    
News Summary - priyadarshan about rss - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.