പ്രിയ വാര്യരുടെ ഹരജി നാളെ പരിഗണിക്കും

ന്യൂഡൽഹി: ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മണിക്യ മലരായ പൂവി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയപ്രകാശ് വാരിയറും, സംവിധായകൻ ഒമർ ലുലുവും നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും.

അടിയന്തരമായി വാദം കേൾക്കണമെന്ന ഇരുവരുടെയും അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു. 40 വർഷമായി കേരളത്തിലെ മുസ്‌ലിം കൾ നെഞ്ചേറ്റിയ ഗാനമാണിത്. ഈ ഗാനം മത വികാരം വ്രണപ്പെടുത്തിന്നില്ല. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാണെന്നും  ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. 

ചിത്രീകരണം പൂർത്തിയാവാത്ത സിനിമയിലെ ഗാനത്തിനെതിരെ കേസ് എടുക്കരുതെന്നു മുഴുവൻ സംസ്ഥാനങ്ങൾക്കും നിർദേശം നൽകണമെന്നും പ്രിയ വാരിയരും, ഒമർ ലുലുവും ആവശ്യപ്പെട്ടിട്ടുണ്ട്. പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഹൈദരാബാദിലെ ഫലഖ്നുമ്മ പൊലീസ് സ്റ്റേഷനിൽ ആണ് കേസ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്. പാട്ടിനെതിരെ മഹാരാഷ്ട്രയിലും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - Priya Varrier Pettition-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.