കൊട്ടാരക്കര: സ്വകാര്യ സുരക്ഷാ ഏജൻസി ജീവനക്കാരുൾപ്പെടെ രണ്ട് വാഹനങ്ങൾ കൊട്ടാരക്കര പൊലീസ് പിടി കൂടി പരിശോധനകൾ നടത്തി. ഇവർ നടൻ ദിലീപിന് സുരക്ഷ ഒരുക്കുന്നതിനായി എത്തിയതാണെന്നും കുഴപ്പങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതിനാൽ വിട്ടയച്ചതായും പൊലീസ് അറിയിച്ചു.
തണ്ടർ ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ ഏജൻസിയുടെ വാഹനങ്ങളും ജീവനക്കാരുമായിരുന്നു ഇവരെന്ന് പൊലീസ് അറിയിച്ചു. ഒരു ടാറ്റാ സഫാരി കാറിലും ഒരു ബെൻസ് കാറിലുമായി 12 ഓളം പേർ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആലുവയിലെ ദിലീപിെൻറ വീട്ടിലെത്തിയ ഈ വാഹനങ്ങൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൊല്ലം ജില്ലയിലുടെ വാഹനം കടന്നു പോകുന്നുവെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവിക്ക് വിവരം കൈമാറുകയും വാഹന പരിശോധന നടത്തുകയുമായിരുന്നു.
ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ എം.സി റോഡ് കൊട്ടാരക്കര പുലമൺ കുന്നക്കരക്ക് സമീപം വെച്ചാണ് വാഹനങ്ങൾ പിടികൂടിയത്. വാഹനത്തിലുണ്ടാായിരുന്നവർ പൊലീസുമായി ചെറിയതോതിൽ ഉന്തിനും തള്ളിനും ശ്രമിച്ചെങ്കിലും കൂടുതൽ പൊലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സ്വകാര്യ സുരക്ഷാ സേനക്ക് ലൈസൻസും വാഹനങ്ങൾക്ക് മതിയായ രേഖകളും തോക്കിന് ലൈസൻസും ഉണ്ടായിരുന്നതായി തെളിഞ്ഞതിനെ തുടർന്ന് ഇവരെ വിട്ടയക്കുകയായിരുന്നുവെന്നും കൊട്ടാരക്കര പൊലീസ് വ്യക്തമാക്കി.
സ്വകാര്യ സുരക്ഷ സേനയുടെ ഓഫിസിൽ പരിശോധന
തൃശൂർ: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് സംരക്ഷണമൊരുക്കിയ സ്വകാര്യ സുരക്ഷ സേനയുടെ തൃശൂർ ഓഫിസിൽ സ്പെഷൽ ബ്രാഞ്ച് പരിശോധന നടത്തി. തൃശൂരിൽ അയ്യന്തോൾ കലക്ടറ്റിന് സമീപത്തെ ഓഫിസിലാണ് ഡിവൈ.എസ്.പി കെ.കെ. രവീന്ദ്രെൻറ നേതൃത്വത്തിൽ പരിശോധന നടന്നത്. കഴിഞ്ഞ ദിവസമാണ് ദിലീപിന് സ്വകാര്യ സുരക്ഷ സേന സംരക്ഷണമൊരുക്കിയത്. മുഴുവൻ സമയം പൊലീസ് നിരീക്ഷണമുണ്ടായിരുന്നിട്ടും ഇത് പൊലീസ് അറിഞ്ഞിരുന്നില്ല. മാധ്യമങ്ങൾ വിവരം പുറത്തു വിട്ടതോടെയാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.
ദിലീപ് ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതായി സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി പ്രത്യേക സേനയെ നിയോഗിച്ചിരിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ച വിശദീകരണം. സുരക്ഷ സേനാംഗങ്ങളായ മൂന്ന് പേര്‍ എപ്പോഴും ദിലീപിനൊപ്പം ഉണ്ടാവും. ഇതോടൊപ്പം ചാലക്കുടിയിലെ ഡി സിനിമാസിനും ഇൗ സുരക്ഷ ഏജൻസിയുടെ സംരക്ഷണം ഏർപ്പെടുത്തിയതിെൻറ രേഖകളും പൊലീസ് കണ്ടെടുത്തു. ദിലീപിന് സുരക്ഷയനുവദിച്ച രേഖകൾ ഗോവയിൽ നിന്നും എത്തിയിട്ടില്ലെന്നാണ് തൃശൂർ ഓഫിസിൽ നിന്നും പൊലീസിനെ അറിയിച്ചത്.
രാജ്യത്ത് 11 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സുരക്ഷ ഏജൻസിയാണ് ദിലീപിന് സുരക്ഷ ഒരുക്കുന്നത്. നാലു വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന ഏജൻസിക്ക് തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഓഫിസുകളുള്ളത്. റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനായ പി.എ. വത്സനാണ് കേരളത്തിൽ ഏജൻസിയുടെ ചുമതല. തോക്ക് കൈവശം വയ്ക്കാൻ അധികാരമുള്ള ഈ ഏജൻസിയിൽ ആയിരത്തോളം വിമുക്ത ഭടന്മാർ ജോലി ചെയ്യുന്നുണ്ട്. സുരക്ഷ ഏര്‍പ്പെടുത്തിയത് എന്തിനാണെന്ന് അന്വേഷണ സംഘം പരിശോധിക്കും. ആയുധങ്ങളുടെ സഹായത്തോടെയാണോ സുരക്ഷ എന്ന കാര്യവും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
നിയമപ്രശ്നങ്ങളുണ്ടെങ്കിൽ കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് ആലുവ റൂറൽ എസ്.പി
നെടുമ്പാശേരി-സായുധരായ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ ചലച്ചിത്ര നടൻ ദീലീപ് നിയോഗിച്ചതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമപ്രശ്നങ്ങളുണ്ടെങ്കിൽ അത് കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് ആലുവ റൂറൽ എസ്.പി ഏ.വി.ജോർജ്ജ് വാർത്താലേഖകരോട് വെളിപ്പെടുത്തി. തനിക്ക് എന്തെങ്കിലും ഭീഷണിയുളളതായി ദിലീപ് പരാതിപ്പെട്ടിട്ടില്ല. ഇത്തരമൊരു റിപ്പോർട്ട് പൊലീസിനും ലഭിച്ചിട്ടില്ല. സായുധരായ ചിലർ ദിലീപിെൻറ വീട്പരിസരത്ത് ചുററികറങ്ങി നടക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് സ്വകാര്യ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട വാഹനം പൊലീസ് പരിശോധിക്കുവാൻ നിർബന്ധിതമായതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.