ഇപ്പോൾ അവരെന്നെ കാണുമ്പോൾ അത്ഭുതപ്പെടും; ക്വാറന്‍റീൻ ജീവിതത്തിലെ പുതിയ ലുക്ക് പങ്കുവെച്ച് പൃഥ്വി

ആടുജീവിതത്തിന്‍റെ മേക്കോവറിനായി നടത്തിയ ശാരീരികാധ്വാനം തുറന്നുപറഞ്ഞ് നടൻ പൃഥ്വിരാജ്. നിലവിൽ ക്വാറന്‍റീനിൽ കഴിയുന്ന അദ്ദേഹം തന്‍റെ പുതിയ ചിത്രം പുറത്തുവിട്ടാണ് സമൂഹമാധ്യമത്തിൽ 'ആടുജീവിത'ത്തെ കുറിച്ച് പൃഥ്വി എഴുതിയത്. 'ട്രെയിനിങ് ഡൺ' എന്ന ഹാഷ്ടാഗോടെ ദുൽഖർ സൽമാനെ ടാഗ് ചെയ്താണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

നജീബ് എന്ന കഥാപാത്രത്തിനായി അപകടകരമാം വിധം ശരീരഭാരം കുറച്ചിരുന്നു. ഷൂട്ടിന്‍റെ നിർണായക ഘട്ടം പൂർത്തിയാക്കി ഒരു മാസമായതോടെ സുരക്ഷിതമായ ശരീരഭാരത്തിലേക്ക് താൻ എത്തിയെന്നും താരം കുറിച്ചു. 

പൃഥ്വിരാജിന്‍റെ വാക്കുകൾ

'ആടുജീവിതത്തിന് വേണ്ടിയുള്ള അവസാന രംഗങ്ങള്‍ ചിത്രീകരിച്ച് ഒരു മാസം പിന്നിട്ടു. ഷർട്ടിടാതെയുള്ള രംഗങ്ങളായിരുന്നു അവ. അവസാന ദിവസം ശരീരത്തിലെ കൊഴുപ്പിന്‍റെ അളവ് അപകടകരമാം വിധം താഴ്ന്നു. ഒരുമാസത്തെ കഠിനപ്രയത്‌നം കൊണ്ട് ഇപ്പോള്‍ ഈ കാണുന്ന രീതിയിലെത്തി. ആ മെലിഞ്ഞു ശോഷിച്ച രൂപം കണ്ടിട്ടുള്ള ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്ക് ഇപ്പോൾ എന്നെ കാണുമ്പോൾ അത്ഭുതമാകും. 

ശരീരത്തിന് ആവശ്യമായ ഭാരത്തെക്കാളും ഒരുപാട് കുറവായിരുന്നു അന്നെനിക്ക്. അത് മനസിലാക്കി ക്ഷീണം മാറ്റാൻ സമയം തന്ന്  ചിത്രീകരണം അതിനനുസരിച്ച് ക്രമീകരിച്ചതിനും  ബ്ലസി ചേട്ടനും എന്റെ ടീമിനും പരിശീലകനും ന്യൂട്രീഷ്യനിസ്റ്റുമായ അജിത്ത് ബാബുചേട്ടനും നന്ദി. 

ഓർക്കണം, ശരീരത്തിനെ പരിമിതിയുള്ളൂ, മനസിന് പരിതികളില്ലല്ലോ...

Tags:    
News Summary - Prithviraj Sukumaran on Quarantine Life-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.