Posted On
date_range Updated On
date_range പൃഥ്വിരാജ് ചിത്രം ‘അയ്യപ്പൻ’: സംവിധാനം ശങ്കർ രാമകൃഷ്ണൻ
ശബരിമല സ്ത്രീ പ്രവേശന വിധിയെ ചൊല്ലി വിവാദങ്ങൾ തുടരുന്നതിനിടെ 'അയ്യപ്പൻ' എന്ന പേരിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ പൃഥ്വിരാജ്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പൃഥ്വിരാജ് പുറത്തുവിട്ടു.
”ഒരു വർഷം മുൻപാണ് ശങ്കർ ഈ ചിത്രത്തെ കുറിച്ച് എന്നോട് പറയുന്നത്. ഇതൊരു സ്വപ്ന സാക്ഷാൽക്കാരം ആണ്, സ്വാമി ശരണം” എന്ന അടിക്കുറിപ്പോടൊയാണ് പൃഥ്വിരാജ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
മലമുകളിൽ ഇരിക്കുന്ന അയ്യപ്പന്‍റെ രൂപത്തിൽ പൃഥ്വിരാജൂം, സമീപത്തു അയ്യപ്പന്‍റെ വാഹനമായ പുലിയുമാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ആണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.