വമ്പൻ നിർമാണ കമ്പനിയുമായി കൈകോർത്ത്​ പൃഥ്വിരാജ്​ പ്രൊഡക്ഷൻസ്​

ഒാഗസ്​റ്റ്​ സിനിമാസിൽ നിന്നും വേർപിരിഞ്ഞ്​ പൃഥ്വിരാജ്​ പ്രൊഡക്ഷൻ എന്ന പേരിൽ സ്വന്തമായി നിർമാണ കമ്പനി തുടങ്ങിയ പൃഥ്വിരാജ്​ ഒരു മലയാള ചി​ത്രത്തിന്​ വേണ്ടി അന്താരാഷ്​ട്ര നിർമാണ കമ്പനിയുമായി കൈകോർക്കുന്നു. സോണി പിക്​ചേഴസുമായാണ്​ യുവ സൂപ്പർതാരത്തി​​​െൻറ നിർമാണക്കമ്പനി ഒന്നിക്കുന്നത്​. 

ആദ്യമായാണ്​ ​സോണി പിക്​ചേഴ്​സ്​ മലയാളത്തിൽ ഒരു ചിത്രത്തി​​​െൻറ നിർമാണ പങ്കാളികളാകുന്നത്​.ഒരു മികച്ച തിരക്കഥ കിട്ടിയതോടെ സോണി പിക്​ചേഴ്​സുമായി താരം സംസാരിക്കുകയായിരുന്നു. കഥ ഇഷ്​ടമായതോടെ നിർമാണത്തിൽ പങ്കാളികളാകാൻ സോണി പിക​്​ചേഴ്​സ്​ സമ്മതിച്ചതായി പൃഥ്വിരാജ്​ അറിയിച്ചു.

സിനിമ​യെ കുറിച്ചോ അണിയറ പ്രവർത്തകരെ കുറിച്ചോ ഒരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. സ്​പൈഡർമാൻ, 2012 തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായിരുന്ന സോണി പിക്​ചേഴ്​സ്​ മലയാളത്തിലേക്ക്​ വരു​േമ്പാൾ പ്രതീക്ഷകൾ വാനോളമാണ്​.

Tags:    
News Summary - prithviraj-productions sony-pictures for a malayalam movie-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.