പൃഥ്വിരാജി​െൻറ ‘രണം’ സെപ്തംബര്‍ ആറിന്

പൃഥ്വിരാജ്​ നായകനാവുന്ന ആക്ഷൻ സിനിമ ‘രണം’ സെപ്​തംബർ ആറിന് തിയേറ്ററുകളിലെത്തും. ഒാണത്തിന്​ ചിത്രത്തി​​െൻറ ട്രെയിലർ ഇറങ്ങുമെന്നും സംവിധായകൻ നിർമൽ സഹദേവൻ വ്യക്തമാക്കി. സെൻസറിങ്​ കഴിഞ്ഞ ചിത്രത്തി​ന്​ യു/എ സർട്ടിഫിക്കറ്റാണ്​ ലഭിച്ചത്​. കൂടെ, മൈ സ്​റ്റോറി എന്നീ ചി​ത്രങ്ങൾ ഒരേ സമയം റിലീസ്​ ചെയ്​തതോടെ രണത്തി​​െൻറ റിലീസ്​ നീട്ടിവെക്കുകയായിരുന്നു. 

അമേരിക്കയായിരുന്നു ചിത്രത്തി​​െൻറ പ്രധാന ലൊക്കേഷൻ. ഇഷ തല്‍വാറാണ് നായിക. റഹ്മാൻ, അശ്വിന്‍ കുമാർ എന്നിവരെ കൂടാതെ വിദേശ നടീനടന്‍മാരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്​. അമേരിക്കയിലേക്കെത്തുന്ന ഗൂണ്ടാ ഗാങ്ങുകള്‍ തമ്മിലുള്ള പ്രതികാരത്തി​​െൻറ കഥയാണ് ‘രണം’ പറയുന്നതെന്നാണ്​ റിപ്പോർട്ട്​.
 
സംവിധായകനായ നിർമൽ സഹദേവൻ തന്നെയാണ്​ ചിത്രത്തി​​െൻറ തിരക്കഥയും തയാറാക്കിയത്​. രണത്തി​​െൻറ ടൈറ്റില്‍ ട്രാക്കായി പുറത്തിറക്കിയ വിഡിയോ സോങ് 17 ലക്ഷത്തിലധികം ആളുകളാണ്​ ഇതുവരെ കണ്ടത്​. 

മനോജ് കുമാറാണ്​ ഗാനരചന. ജേക്‌സ് ബിജോയി സംഗീതം. സംഘട്ടനത്തിന്​ ഏറെ പ്രാധാന്യമുള്ള രണത്തിലെ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത് ഹോളിവുഡ്​ ചിത്രങ്ങള്‍ക്ക് സംഘട്ടനമൊരുക്കിയ ക്രിസ്റ്റിയന്‍ ബ്രൂനെറ്റി ആണ്​.

Full View
Tags:    
News Summary - prithviraj movie ranam release September sixth -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.