സോണിക്കൊപ്പം നയനുമായി പൃഥ്വിരാജ്​

സോണി പിക്​ചേഴ്​സുമായി ചേർന്ന്​ പുറത്തിറക്കുന്ന പുതിയ സിനിമയുടെ പോസ്​റ്റർ പുറത്ത്​ വിട്ട്​ പൃഥ്വിരാജ്​. സ്വന്തം ഫേസ്​ബുക്ക്​ പേജിലുടെയാണ്​ പൃഥ്വിരാജ് പുതിയ ​ സിനിമയായ നയ​​െൻറ(9) പ്രഖ്യാപനം നടത്തിയത്​. 

Full View

100 ഡേയ്​സ്​ ഒാഫ്​ ലവ്​ എന്ന ദുൽഖർ ചിത്രം സംവിധാനം ചെയ്​ ജെനൂസെ മുഹമ്മദാണ്​ നയനും സംവിധാനം​ ചെയ്യുന്നത്​​. സുപ്രിയ മേനോ​നാണ്​ ചിത്രം നിർമിക്കുന്നത്​. മലയാളത്തിൽ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു പ്രൊജക്​ട്​ എന്ന്​ പോസ്​റ്റർ അവതരിപ്പിച്ച്​ പൃഥ്വി ഫേസ്​ബുക്കിൽ കുറിച്ചു. സിനിമ പ്രഖ്യാപനം നടത്തുന്നതിൽ  അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.


ആഗസ്​റ്റ്​ സിനിമാസിൽ നിന്ന്​ പിൻമാറിയതിന്​ ശേഷം കഴിഞ്ഞ ദിവസമാണ്​ പൃഥ്വിരാജ്​ പുതിയ നിർമാണ കമ്പനി പ്രഖ്യാപിച്ചത്​. സോണി പിക്​ചേഴ്​സുമായി ചേർന്ന്​ മികച്ചൊരു ചിത്രത്തിന്​ തയാറെടുക്കകയാണെന്നും താരം വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ ചിത്രത്തി​​െൻറ പ്രഖ്യാപനം നടത്തിയിരിക്കുന്നത്​.

Tags:    
News Summary - Prithviraj come with new movie nine-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.