Posted On
date_range Updated On
date_range സുഹൃത്തിനെ കാമറക്കണ്ണുകൾ കൊണ്ട് ബുദ്ധിമുട്ടിക്കരുത്: പൃഥ്വിരാജ്
കൊച്ചി: അക്രമത്തിനിരയായ നടി വീണ്ടും ഷൂട്ടിങ് ലൊക്കേഷനിലെത്തുമ്പോള്‍ മാധ്യമങ്ങള്‍ കാമറകളുമായി വളയരുതെന്ന് പൃഥ്വിരാജ്. എന്‍റെ അപേക്ഷയാണിത്. എന്നോടുള്ള സ്നേഹത്തിന്‍റെ പേരിൽ നിങ്ങൾ ഇക്കാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഷൂട്ടിങ് സെറ്റിലെത്തിയ മാധ്യമപ്രവർത്തകരോട് പൃഥ്വിരാജ് പറഞ്ഞു.
എന്‍റെ സുഹൃത്ത് ഇന്ന് ലൊക്കേഷനിലെത്തുകയാണ്. ഈ കുട്ടിക്ക് നിങ്ങളെ ഇന്ന് കാണാന്‍ സാധിക്കില്ല. കേരളത്തിലെ മാധ്യമ സുഹൃത്തുക്കളില്‍ ആ നന്‍മയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആ കുട്ടി ചിലപ്പോള്‍ നിങ്ങളോട് സംസാരിക്കുമായിരിക്കും. അവരുടെ സ്വകാര്യത മാനിക്കണം എന്നും പൃഥിരാജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.