Posted On
date_range Updated On
date_range പ്രീസ്റ്റായി മമ്മൂട്ടി; ഫസ്റ്റ്ലുക്ക് പുറത്ത്
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി. ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റിന്‍റെ ഫസ്റ്റ് ലുക് ക് പോസ്റ്റര്‍ പുറത്ത്. മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിയോടൊത്ത് അഭിനയിക്കുന്ന ചിത്രത്തിൽ നിഖില വിമല്‍, സാന ിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിൽ കൈതി, രാക്ഷസൻ തുടങ്ങിയ ചിത്രത്തിലൂടെ ശ്രദ്ധേയയായി ബേബി മോണിക്ക പ്രധാന വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ആന്‍റോ ജോസഫും ബി. ഉണ്ണി കൃഷ്ണനും വി.എൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോഫിന്‍റെ കഥക്ക് ദീപു പ്രദീപും, ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.