പ്രേതത്തെ പിടിക്കാൻ ഡോൺബോസ്കോ വീണ്ടും; പേടിപ്പിക്കുന്ന ട്രെയിലർ

ജയസൂര്യയും രജ്ഞിത്ത് ശങ്കറും വീണ്ടും ഒന്നിക്കുന്ന 'പ്രേതം 2' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ദുർഗ കൃഷ്ണ, സാനിയ ഇയ്യപ്പൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ.

Full View

ക്രിസ്തുമസ് റിലീസായി എത്തുന്ന ചിത്രം ഒന്നാം ഭാഗത്തിന്‍റെ തുടര്‍ച്ചയല്ല. വരിക്കാശ്ശേരി മനയാണ് പ്രധാനലൊക്കേഷൻ. സിദ്ധാർത്ഥ്‌ ശിവ, അമിത് ചക്കാലയ്ക്കൽ, ഡെയിൻ എന്നിവരും ചിത്രത്തിലുണ്ട്.

ക്യാമറ– വിഷ്ണു നാരായണന്‍, ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

ഡോൺ ബോസ്​കോ എന്ന മനശാസ്​ത്രജ്ഞനായി ജയസൂര്യ തിളങ്ങിയ പ്രേതം ഒന്നാം ഭാഗം ബോക്​സോഫീസിൽ വിജയമായിരുന്നു. ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, പേളി മാണി, സുനില്‍ സുഖദ, ഷറഫുദ്ദീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങി വലിയ താരനിര തന്നെ ഒന്നാം ഭാഗത്തിൽ അണിനിരന്നിരുന്നു.

Tags:    
News Summary - Pretham 2 Movie Trailer Out-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.