Posted On
date_range Updated On
date_range അതിന് മുമ്പ് അവന്‍റെ വീട്ടിൽ കയറും -പ്രതി പൂവൻകോഴി ടീസർ
സൂപ്പർ ഹിറ്റ് ചിത്രം 'ഹൗ ഒാൾഡ് ആർ യു'വിന് ശേഷം മഞ്ജു വാരിയർ- റോഷൻ ആൻഡ്രൂസ് കൂട്ടുക്കെട്ടിന്‍റെ പുതിയ ചിത്രം 'പ്രതി പൂവൻ കോഴി'യുടെ ടീസർ പുറത്തിറങ്ങി.
ഉണ്ണി ആറിന്‍റെ ആദ്യ നോവലായ 'പ്രതി പൂവൻ കോഴി'യുടെ കഥ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഉണ്ണി ആർ. തന്നെയാണ് തിരക്കഥ നിർവഹിക്കുന്നത്. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്‍റണി തുടങ്ങിവരും അഭിനയിക്കുന്നു.ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം: ഗോപി സുന്ദര്‍.
കോട്ടയം പശ്ചാത്തലത്തിൽ സമകാലിക ഇന്ത്യൻ ദേശീയ സങ്കൽപത്തിന്‍റെ പൊള്ളത്തരങ്ങളെ അവതരിപ്പിക്കുന്ന ചെറിയ നോവലാണ് പ്രതി പൂവൻ കോഴി.ൃ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.