Posted On
date_range Updated On
date_range മരക്കാറിൽ പ്രണവ് മോഹൻലാലും
മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാർ ചിത്രം മരക്കാറിൽ പ്രണവ് മോഹൻലാലും. പ്രിയദർശൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കുഞ്ഞാലി മരയ്ക്കാറിന്‍റെ ചെറുപ്പകാലമാകും പ്രണവ് അവതരിപ്പിക്കുക.
പ്രമുഖ നിർമാതാവും കോൺഫിഡൻറ് ഗ്രൂപ്പ് ചെയർമാനുമായ ഡോ. സി.ജെ റോയിയും ആൻറണി പെരുമ്പാവൂരും ചേർന്ന് 100 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ‘മരക്കാർ അറബിക്കടലിെൻറ സിംഹം' എന്നാണ് ചിത്രത്തിന്‍റെ മുഴുവൻ പേര്.
കാലാപാനി സിനിമയുടെ അണിയറയില്‍ പ്രവർത്തിച്ചവരാണ് മരക്കാർ സിനിമയുടെ പിന്നണിയിലുമുള്ളതെന്ന് പ്രിയദർശൻ നേരത്തെ പറഞ്ഞിരുന്നു. പ്രിയദർശനാണ് തിരക്കഥ. ചരിത്രത്തിനൊപ്പം ഫിക്ഷനും ചേർത്താണ് കഥ തയാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.