Posted On
date_range Updated On
date_range വീണ്ടും പ്രണവിെൻറ സാഹസികത; ട്രെയിനിൽ തൂങ്ങിയുള്ള ചിത്രങ്ങൾ വൈറൽ
ആദി എന്ന ആദ്യ ചിത്രത്തിൽ സാഹസിക രംഗങ്ങൾ കൊണ്ട് ഞെട്ടിച്ച പ്രണവ് മോഹൻലാൽ പുതിയ ചിത്രത്തിലും സാഹസിക രംഗങ്ങളുമായി എത്തുന്നു. ട്രെയിനിെൻറ വിൻേഡായിൽ തൂങ്ങിക്കിടക്കുന്ന പ്രണവിെൻറ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം െചയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന് വേണ്ടിയാണ് അപ്പുവിെൻറ കിടിലൻ ഫൈറ്റ്. ചിത്രം നിർമിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. പുലിമുരുകന് സംഘട്ടനമൊരുക്കിയ പീറ്റർ ഹെയ്നാണ് പ്രണവിനെയും പരിശീലിപ്പിക്കുന്നത്.
ഒരു സർഫറുടെ വേഷത്തിലാണ് പ്രണവ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതിനായി മാസങ്ങളോളം പ്രണവ് സർഫിങ് പരിശീലിച്ചിരുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.