Posted On
date_range Updated On
date_range പ്രജേഷ് സെന്നിെൻറ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ
ജി. പ്രജേഷ് സെന്നിെൻറ പുതിയ ചിത്രത്തിൽ ജയസൂര്യ നായകനാവുന്നു. 'വെള്ളം' എന്നു പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജയസൂര്യ ഫെയ്സ് ബുക്കിൽ പങ്കുവെച്ചു. പ്രജേഷ് സെന്നിെൻറ ആദ്യ ചിത്രമായ 'ക്യാപ്റ്റൻ' റിലീസാ യി ഒരു വർഷം തികയുന്ന വേളയിലാണ് ചിത്രം പ്രഖ്യാപിച്ചത്. ഫ്രണ്ടലി പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.
തമിഴ് നടൻ ആർ. മാധവൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനായി അഭിനയിക്കുന്ന റോക്കറ്ററി ദ നമ്പി എഫക്ട് എന്ന ചലച്ചിത്രത്തിന്റെ പ്രവർത്തനങ്ങളിൽ മുംബൈയിലാണ് പ്രജേഷ് സെൻ. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.നമ്പി നാരായണന്റെ ശാസ്ത്ര രംഗത്തെ സംഭാവനകളും ജീവിതവും പറയുന്ന ഡോകുമെന്ററി നവംബർ 22 ന് പുറത്തിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.